കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെ കാവുകളെയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിച്ച് കുട്ടികളുടെ പരിസ്ഥിതി സംഘടനയായ വുഡ് വൈഡ് വെബ്. പഞ്ചായത്തിലെ ഓരോ കാവുകളും ഇവര്‍ക്ക് കാണാപാഠമാണ്. കുട്ടിക്കൂട്ടം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പഞ്ചായത്തിലെ ജനകീയ ജൈവ വൈവിധ്യ റജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2017 മുതല്‍ ഈ കുട്ടിക്കൂട്ടം ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കാവുകളെകളെയും ആവാസ വ്യവസ്ഥയെയും ആഴത്തിലറിയുകയാണ്. കാവുകളിലെ ഓരോ ചെടിയുമായി ബന്ധപ്പെട്ട നാട്ടറിവുകളും അവയുടെ പ്രത്യേകതകളും ഇവര്‍ പഠിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനായ ജയചന്ദ്രന് മാഷാണ് കുട്ടികളെ ആവാസ വ്യവസ്ഥയിലേക്ക് നയിച്ചത്. പഞ്ചായത്തിലെ 55 കാവുകളും, 78 കുളങ്ങളും, വയലുകളും, തണ്ണീര്‍തടങ്ങളും കണ്ടല്‍ കാടുകളും ഇവര്‍ പഠന വിധോയമാക്കി. ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ട് കുളങ്ങള്‍ നഷ്ടപ്പെട്ടു. കൊയിലാണ്ടിയില്‍ നടന്ന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ജനകീയ ജൈവ വൈവിധ്യ റജിസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചു.