കാഴ്ച പരിമിതിയുള്ളവർക്ക് കാഴ്ച നൽകിയ ക്രിസ്തുവിന്‍റെ പ്രവൃത്തി അതേപോലെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നടപ്പാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ലിറ്റിൽ ഫ്ലവറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും, ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കൂടുതൽ വിശാലമായ രീതിയിൽ നവീകരിച്ച ലിറ്റിൽ ഫ്ലവർ ഡയഗണോസ്റ്റിക് ആൻഡ് റിസർച്ച് സെന്ററിന്‍റെ ഉദ്ഘാടനം അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ആന്‍റോ ചേരാതുരുത്തി നിർവഹിച്ചു. സെന്‍റ് ജോർജ് ബസിലിക്ക റെക്ടർ ഫാദർ ലൂക്കോസ് കുന്നത്തൂർ, ആശുപത്രി ജോയിന്‍റ് ഡയറക്ടർ ഫാ.വർഗീസ് പൊന്തേംപിള്ളി, ഫാ.എബിൻ കളപ്പുരക്കൽ, ബെന്നി ബഹനാൻ എംപി, റോജി.എം.ജോൺ എംഎൽഎ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.