മലയാള മനോരമ ഹോര്‍ത്തൂസിനോട് അനുബന്ധിച്ച് മികച്ച കോളജ് മ്യൂസിക് ബാന്‍ഡിനെ കണ്ടെത്താനുള്ള മല്‍സരത്തിന് തുടക്കമായി. റേഡിയോ മാംഗോയുടെ നേതൃത്വത്തില്‍ ട്രെന്‍ഡ്‍സിന്‍റെ സഹകരണത്തോടെയാണ് ഡെസിബല്‍ എന്ന ഹൈ വോള്‍ട്ടേജ് റോക്ക് ത്രില്‍ നടക്കുന്നത്. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നടി റിമ കല്ലിങ്കില്‍ ഡെസിബലിന്‍റെ ലോഞ്ച് നിര്‍വഹിച്ചു.
ക്യാംപസുകള്‍ ഇനി ത്രസിപ്പിക്കുന്ന സംഗീതം. മനോരമ ഹോര്‍ത്തൂസിനോട് അനുബന്ധിച്ച് നടത്തുന്ന ഡെസിബല്‍ മല്‍സരത്തിന് വരിക്കോലിയിലെ മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് ക്യാംപസില്‍ തുടക്കമായി. മികച്ച കോളജ് ബാന്‍ഡ് സംഘത്തെ കണ്ടെത്താന്‍ ട്രെന്‍ഡ്സിന്‍റെ സഹകരണത്തോടെ റേഡിയോ മാംഗോയാണ് ഡെസിബല്‍ ഒരുക്കുന്നത്. നടി റിമ കല്ലിങ്കല്‍ ഡെസിബലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് അവതരണ ഗാനം ലോഞ്ച് ചെയ്തു.
മിറ്റ്സ് മ്യൂസിക് ക്ലബ്, മീഡിയ ക്ലബ്, സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി.സി നീലകണ്ഠന്‍, ട്രെന്‍ഡ്സ് കേരള ഫാഷന്‍ ആന്‍ഡ് ലൈഫ് സ്റ്റൈല്‍ മാര്‍ക്കറ്റിങ് ഹെഡ് ജയദേവന്‍ ഉണ്ണി, ട്രെന്‍ഡ്സ് കേരള ഫോര്‍മാറ്റ് ഹെഡ് എസ്.രാജേഷ്, മലയാള മനോരമ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് വര്‍ഗീസ് ചാണ്ടി എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് മനോരമ നവംബര്‍ 27 മുതല്‍ 30വരെ സുഭാഷ് പാര്‍ക്കില്‍ നടത്തുന്ന ഹോര്‍ത്തൂസില്‍ വിഖ്യാതമായ ഇന്ത്യന്‍ ഓഷന്‍ ബാന്‍ഡിനൊപ്പം പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കും.