യാത്രകളിലും പൊതുമധ്യത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഈ അവസരത്തില്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ.
ബസില്‍ തന്‍റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്‍റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു.
സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സ്നേഹയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.