TOPICS COVERED

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കൾ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ അനുമോദിച്ചത്.

വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളില്‍ മന്ത്രിയുടെ ഇടപെടലും എബിവിപി ആവശ്യപ്പെട്ടു.തങ്ങളുടെ സമരവിജയമാണിതെന്ന് എബിവിപി വ്യക്തമാക്കിയിരുന്നു. പി എം ശ്രീ നടപ്പിലാക്കാത്തതിനെതിരെ നേരത്തെ സംഘടന സമരം നടത്തിയിരുന്നു. 

കുറിപ്പ് 

പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പിന് അഭിനന്ദനങ്ങൾ...

 പദ്ധതിയിൽ ഒപ്പ് വക്കാൻ തീരുമാനിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഭിനന്ദ്, സംസ്ഥാന സമിതി അംഗം ഗോകുൽ എന്നിവർ നേരിൽ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് പ്രമേയത്തെ കുറിച്ചും പൊതു വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തെ അറിയിച്ചു.

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാനുള്ള പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണം, വിദ്യാലയങ്ങളിൽ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ കൂടുതൽ ജാഗ്രതയോടെ നടത്തണം എന്ന് ആവശ്യപ്പെട്ടു. ഐടിഐ വിദ്യാർത്ഥികളുടെ ന്യൂട്രിഷൻ  ലഭിക്കാത്ത വിഷയം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എന്ന് അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY:

Kerala Education Minister V Sivankutty receives appreciation from ABVP for signing the PM Shri scheme. ABVP congratulated the minister at his office and discussed other educational issues, highlighting it as a victory for their earlier protests.