ഇരിങ്ങാലക്കുടയിലെ പ്രസംഗത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി നേടുകയാണ് ആയിഷയെന്ന 9 വയസുകാരി. തട്ടമിട്ടതിന്‍റെ പേരില്‍ പഠനം നിഷേധിച്ച കൂട്ടുകാരിക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസംഗമാണ് അയിഷയെ വൈറല്‍ താരമാക്കിയത്. മന്ത്രി ആര്‍. ബിന്ദു സ്റ്റേജില്‍വെച്ചു തന്നെ അയിഷയെ അഭിനന്ദിച്ചിരുന്നു.
ഇതിനു മുന്‍പ് മന്ത്രി വി.ശിവന്‍കുട്ടിയും ആയിഷയുടെ പ്രസംഗം സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു.
അനുകരണത്തിലും പുലിയാണ് കുഞ്ഞു ആയിഷ. ധനമന്ത്രി നിര്‍മലാ സീതാരാമനേയും, എം.എ. യൂസഫലിയെയും അനുകരിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോഷ്യല്‍ മീഡിയയില്‍ താരമാണ് ആയിഷ. ഫെയ്സ്ബുക്കിലും യൂ ട്യൂബിലും ലക്ഷം കടന്നാണ് ഫോളോവേഴ്സ്. സ്വന്തമായി വീടില്ലാത്ത ആയിഷയുടെ കുടുംബം ഈ സോഷ്യല്‍ മീഡിയം വരുമാനം കൂടി കൊണ്ടാണ് ഇപ്പോള്‍ ഒരു ചെറിയ വീടു നിര്‍മിക്കാനൊരുങ്ങുന്നത്.