TOPICS COVERED

കോവിഡ് കാലത്ത് കൊച്ചിയിലൂടെ ഒരു സൈക്കിളില്‍ കറങ്ങിയടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ താരമായ വൈറ്റില സ്വദേശിയാണ് ഷെറിന്‍. സൈക്കിളില്‍ കൊച്ചിയിലെ സിനിമാതാരങ്ങളുടെ വീടുകള്‍ പരിചയപ്പെടുത്തി വ്ലോഗ് ചെയ്താണ് ഷെറിന്‍ താരമായത്. കൊച്ചിയിലെ മുക്കും മൂലയിലൂടെയും ഷെറിന്‍ സൈക്കിളില്‍ പോയി അവടുത്തെ ചരിത്രവും സ്ഥലത്തിന്‍റെ പ്രധാന്യവും മമ്മൂട്ടിയും മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വീടും തേരാപാരാ എന്ന പേരില്‍ പരിചയപ്പെടുത്തി. ഇത് ഹിറ്റായതാടോ ഷെറിന്‍റെ സബ്സ്ക്രൈബറും കൂടി. അന്ന് തേരാ പാര കൊച്ചിയില്‍ നടന്ന ഷെറിന്‍ പാക്കിസ്ഥാനിലാണ്. 

കല്യാണം കഴിഞ്ഞ് പത്താം ദിവസം താന്‍ ആദ്യം പോയത് പാക്കിസ്ഥാനിലേയ്ക്കാണെന്നും ഹണിമൂണിന് പോലും പോയില്ലെന്നും ഷെറിന്‍ പറയുന്നു. താന്‍ ബോര്‍‌ഡര്‍ ക്ലോസ് ചെയ്താണ് പോയതെന്നും ഷെറിന്‍ പറയുന്നു. വാഗ ബോര്‍ഡര്‍ അതിര്‍ത്തി കടന്നാണ് താന്‍ പോയ്തന്നെും പാക്കിസ്ഥാനില്‍ പോയി ആദ്യം മലയാളത്തില്‍‌ വ്ലോഗ് ചെയ്യുന്നത് താനാണെന്നും ഷെറിന്‍ പറയുന്നു.

‘ഇതൊരു യാത്രാ വിഡിയോ മാത്രമാണ്. പൂർണ്ണമായും നിയമപരമായാണ് ഈ യാത്ര നടത്തിയിരിക്കുന്നത്. രാഷ്ട്രീയപരമായോ മതപരമായോ യാതൊരു ബന്ധവും ഈ യാത്രക്കോ ഈ വിഡിയോയ്‌ക്കോ ഇല്ല. ഒരു യാത്രികൻ എന്ന രീതിയിൽ പുതിയൊരു രാജ്യത്തെ കാഴ്ചകൾ കാണുന്നു, അത് എന്റെ പ്രേക്ഷകർക്ക് വേണ്ടി വിഡിയോ ചിത്രീകരിച്ച് കാണിക്കുന്നു എന്ന് മാത്രം’ ഷെറിന്‍ പറയുന്നു. 

ENGLISH SUMMARY:

Sherin Vlogger Kochi is a popular social media personality from Kochi who gained fame for his cycling vlogs. Sherin introduces viewers to the city's landmarks, history, and celebrity homes, and he recently traveled to Pakistan and documented his experience in Malayalam.