ഭൂപതിവ് ചട്ട ഭേദഗതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഭേദഗതി വിജ്ഞാപനം ഇറങ്ങിയതോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവംബര്‍ ആദ്യവാരത്തിന് മുന്‍പ് തന്നെ ക്രമവത്കരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.വീടുകള്‍ അനുവദിച്ച പട്ടയഭൂമിയാണെങ്കിലും വീടും കൃഷിക്ക് അനുവദിച്ച ഭൂമിയാണെങ്കില്‍ കൃഷിയും മാത്രമേ സാധ്യമാവുമായിരുന്നൊള്ളൂ .
എന്നാല്‍ നല്‍കിയ പട്ടയഭൂമിയുടെ ലക്ഷ്യത്തിന് വിരുദ്ധമായി വീടും കെട്ടിടങ്ങളും വെച്ചത് ക്രമവത്കരിക്കാന്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് ഭൂപതിവ് ചട്ടം ഭേദഗതി വിഞ്പാനമായതോടെ യാഥാര്‍ഥ്യമാകുന്നത്. എന്തിന് എന്ന് കൃത്യമായി വ്യക്തമാക്കാതെ നല്‍കിയ പട്ടയഭൂമിയില്‍ വീടു വെച്ചവര്‍ ക്രമവത്കരിക്കേണ്ടതില്ല. എന്നാല്‍ കൃഷിഭൂമിയില്‍ വീടുവെച്ചിട്ടുണ്ടെങ്കില്‍ ക്രമവത്കരിക്കണം.
ഏങ്ങനെയാണ് അപേക്ഷ നല്‍കേണ്ടത് , ജനങ്ങള്‍ ചെയ്യേണ്ട തുടര്‍ നപടികള്‍ എന്തൊക്കെ എന്ന വ്യക്തമാക്കാനാണ് റവന്യൂവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്. ബുധനാഴ്ച ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് അന്തിമാക്കും. നവംബറിന് മുന്‍പ് ക്രമവത്കരിക്കാന്‍ അപേക്ഷ നല്‍കാനാവുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.