rss-post

TOPICS COVERED

മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. മകള്‍ക്ക് നേരെ പലതും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘നിങ്ങള്‍ പറയുന്ന മകനില്ലേ, നിങ്ങള്‍ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? 'ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അറിയുമോന്ന് സംശയമാണ് അതാണ് എന്റെ മകന്റെ പ്രത്യേകത. ഒരു ദുഷ്‌പ്പേരും എനിക്കുണ്ടാക്കുന്ന വിധം എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ബൗദ്ധിക സെല്‍ കോ കണ്‍വീനര്‍ യുവരാജ് ഗോകുല്‍. മകനൊപ്പമുള്ള ചിത്രം പങ്കുവച്ച യുവരാജ് ഗോകുല്‍ പിണറായിയെ പോലെ മക്കളെ സെയ്ഫ് സോണിലിരുത്തിയല്ല ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതെന്നും ഞങ്ങളുടെ സംഘടനയെ വിശ്വാസമാണെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

എന്‍റെ മകനെ സധൈര്യം ഗണവേഷം ധരിപ്പിക്കുന്നതും സംഘം എന്തെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ്.... ഏതേലും മനോരോഗിയെ ഏതേലും സുഡാപ്പി സ്വാധീനിച്ച് എന്തേലും വിളിച്ച് പറഞ്ഞാല്‍ ദേ ഇതാണ് മറുപടി.... രണ്ടര പതിറ്റാണ്ടിന്‍റെ സംഘവയസ്സ് എനിക്കുണ്ട്.... ആദ്യമായി ചുമതല ലഭിച്ചിട്ട് ഇരുപത്തൊന്നു വര്‍ഷം പിന്നിട്ടു.... എന്‍റെ മകനെ സധൈര്യം ഗണവേഷം ധരിപ്പിക്കുന്നതും സംഘം എന്തെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ്.... പൊതുജനങ്ങളോട് പറയാനുള്ള മറുപടിയും ദേ ഈ ചിത്രം മാത്രമാണ്....  പിണറായിയെ പോലെ മക്കളെ സെയ്ഫ് സോണിലിരുത്തിയല്ല ഞങ്ങള്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്.... കാരണം അവര്‍ക്ക് അവരുടെ സംഘടനയെ വിശ്വാസമില്ലാത്തത് കൊണ്ടും ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഘടനയെ അത്രമേല്‍ വിശ്വാസമുള്ളത് കൊണ്ടുമാണ്.

ENGLISH SUMMARY:

Pinarayi Vijayan faces criticism from BJP leader Yuvaraj Gokul. Gokul's comments came after Vijayan responded to allegations regarding his son's involvement in a controversy.