ഗണേഷ് കുമാര്‍ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ' സംസ്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണം, അത് ആളുകൾ തിരിച്ചറിയും. വെള്ളാപ്പള്ളിയുടെ ലെവലല്ല എന്‍റെ ലെവൽ. ഇച്ചിരി കൂടിയ ലെവലാണ് എനിക്കുള്ളത്.  സംസ്കാരവും പക്വതയും ഇല്ലാത്തവരുടെ രീതിയിൽ തരംതാഴാൻ ഞാൻ എന്തായാലും ആഗ്രഹിക്കുന്നില്ല. ഇതൊന്നും പ്രസക്തമായ കാര്യങ്ങളല്ല. വെള്ളാപ്പള്ളി ആളുകളെ  വിമർശിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല' - ഗണേഷ് കുമാർ വ്യക്തമാക്കി. 

അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണ് ഗണേഷ് കുമാറെന്നും, ഒരു ട്രാൻസ്പോർട്ട് മന്ത്രി പാരലായി ട്രാൻസ്പോർട്ട് നടത്താമോ എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. 'ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഏത് ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്‍റെ തന്തയാണ് നടേശൻ. നടേശൻ ആരാണ് ശിവൻ. തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. തന്തക്കിട്ടും അമ്മക്കിട്ടും പെങ്ങൾക്കിട്ടും പാരവെച്ചില്ലേ  ഗണേശൻ?. ഇത് ഡൂപ്ലിക്കേറ്റ് ഗണേശനാണ്.' - ഇത്തരത്തിലായിരുന്നു മന്ത്രിക്കെതിരായ വെള്ളാപ്പള്ളിയുടെ വാക്കുകള്‍.  

ENGLISH SUMMARY:

KB Ganesh Kumar responds to Vellappally Natesan's criticism. The minister stated he does not wish to stoop to the level of those lacking culture and maturity and dismissed the comments as irrelevant.