'ഹാല്‍' സിനിമയുടെ അണിയറ പ്രവര്‍ത്തരോട് വിചിത്ര നിര്‍ദേശവുമായി സെന്‍സര്‍ ബോര്‍ഡ്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ ഡയലോഗുകള്‍ ഒഴിവാക്കണം എന്നാണ് നിർദേശം. മാത്രമല്ല, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാൽ'.
ഹാലിന് 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡ് തയ്യാറായിട്ടില്ല. സെൻസർ ബോർഡിന്റെ വിചിത്ര നടപടിക്കെതിരെ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന 'ഹാല്‍' സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. സാക്ഷി വൈദ്യയാണ് 'ഹാൽ' സിനിമയിൽ നായികയായി എത്തുന്നത്.
ബോളിവുഡിലെ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായെത്തുന്ന സിനിമ കൂടിയാണിത്.ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.