ക്യൂബയുടെ വിമോചകനും വിപ്ലവനായകനുമായ ചെ ഗവാരയുടെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ആരാധ്യപുരുഷനൊപ്പം എ.ഐ നിര്‍മിത ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിയമസഭ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍.ഷംസീര്‍.
കയ്യില്‍ ചുരുട്ടുമായി ഇരിക്കുന്ന ചെ ഗവാരയും തൊട്ടിപ്പുറത്ത് അദ്ദേഹത്തോട് സംസാരിക്കുന്ന സ്പീക്കറുമാണ് ചിത്രത്തിലുള്ളത്. ഗാസ വീണ്ടും എപ്പോഴാണ് ചിരിക്കുക എന്ന ചോദ്യവും അടുത്ത് തന്നെ അത് സംഭവിക്കും സഖാവേ എന്ന മറുപടിയുമാണ് ചിത്രത്തിന് തലക്കെട്ടായി നല്‍കിയിരിക്കുന്നത്.
ഇന്നത്തെ അസ്‌തമയത്തിൽ എനിക്ക് നിരാശയില്ല നാളത്തെ സൂര്യോദയത്തിലാണന്‍റെ പ്രതീക്ഷ എന്ന ചെ ഗവാരയുടെ വാക്കുകള്‍ തന്നെ പലരും കമന്‍റുകളായി രേഖപ്പെടുത്തുന്നുണ്ട്. എ.ഐ ഇമേജിനായുള്ള പ്രോംപ്റ്റ് ചോദിച്ചും ഒട്ടേറെപ്പേര്‍ കമന്‍റ് ബോക്സില്‍ എത്തിയിട്ടുണ്ട്.