നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ചിക്കൻ കാൽ ആണ് ഇപ്പോൾ സൈബറിടത്തെ ചൂടേറിയ ചർച്ചാ വിഷയം. കുഞ്ഞ് ജനിച്ചതിനെത്തുടർന്ന് ദിയയുടെ വീട്ടിൽ നിൽക്കുന്ന അശ്വിന് അർഹിക്കുന്ന ബഹുമാനം ദിയയും വീട്ടുകാരും നൽകുന്നില്ലെന്ന തരത്തിലാണ് ചർച്ചകൾ. ഇതേക്കുറിച്ച് എഴുത്തുകാരിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ നിഷ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറല്‍.

കുറിപ്പ്

കൃഷ്ണ കുമാറിന്റെ വീട്ടിലെ ചിക്കൻ കാൽ Parallel worldil നടക്കുന്ന പുതിയ വിവാദം അറിഞ്ഞവരെത്ര. ഇൻഫ്ലുൻസർസ് ഓരോത്തരും മത്സരിച്ചു അശ്വിന് നീതി വാങ്ങി കൊടുക്കുന്ന തിരക്കിലാണ്... പ്രസവിച്ച ഭാര്യക്കൊപ്പം ഭാര്യ വീട്ടിൽ നിൽക്കുന്നത് കൊണ്ട് ചിക്കൻ കാൽ അഥവാ മരുമകനുള്ള ബഹുമാനം കിട്ടാതെ പോയ അശ്വിനോട് വീട്ടി പോടാ എന്നും പറഞ്ഞുള്ള ഉപദേശങ്ങളാണ്... സന്ദർഭം മറ്റൊന്നും അല്ല  ചിക്കൻ കറി ഉണ്ടാക്കി വിളമ്പാൻ നോക്കുമ്പോ അശ്വിൻ ചോദിച്ച ചിക്കൻ കാലെടുത്തു ഹൻസികയ്ക്ക് കൊടുക്കുന്ന സിന്ധു അഥവാ അശ്വിന്റെ അമ്മായിഅമ്മ. നോക്കണേ കേരളത്തിലെ ഓരോ ആഭ്യന്തര പ്രശ്നങ്ങൾ ഞാനിപ്പോ എന്തിനാണ് ഈ ചീള് കേസും കൊണ്ട് വന്നതെന്ന് വിചാരിക്കുന്നവരോട്.. ചെറുതായി ഒന്ന് ഓർമ്മിപ്പിക്കാൻ ആണ്.

കല്യാണം എന്ന സിസ്റ്റം നിലവിൽ വന്നപ്പോ തൊട്ട്  നിങ്ങടെ ഒക്കെ വീട്ടിൽ വേരും കുറ്റിയും പറിച്ചു വന്ന് പൊറുതി തുടങ്ങുന്ന മരു "മകളോട്  എത്ര ബഹുമാനത്തോടെയാണ് നിങ്ങൾ പെരുമാറി വരുന്നത്? എല്ലാവരും ഉണ്ട ശേഷം ചട്ടി തുടച്ചു,, പാത്രം കഴുകി.  അടുക്കള ഒതുക്കി  കരി പുരണ്ടു വന്ന് കിടന്നുറങ്ങി വെളുപ്പിന് എണീക്കുന്ന നിങ്ങടെ അമ്മമാർ എന്ന മരുമക്കൾക്ക് എത്ര ചിക്കൻ കാലു കിട്ടി കാണും...  ഇനി ചിക്കൻ കാലു വിളമ്പാത്ത അമ്മായിഅമ്മയെ കുറ്റം പറയുന്ന mr and mrs പെർഫെക്ടസ്.. ഈ ദുരിതം മുഴുവൻ അനുഭവിച്ച ചരിത്രം ഉണ്ടെങ്കിലും  കാത്തിരിക്കും മോനൊന്നു പെണ്ണ് കെട്ടാൻ, ആ കിട്ടിയത് മൊത്തം അതിന്റെ നെഞ്ചത്തോട്ടു എടുത്തു പ്രയോഗിക്കാൻ.

ഭാര്യ വീട്ടിൽ സ്ഥിരമായി നിൽക്കുമ്പോൾ നഷ്ടപ്പെടുന്ന ബഹുമാനത്തെ കുറിച്ച് ക്ലാസ്സ് എടുക്കുന്ന എത്ര പേര്,, കയറി വന്ന പെൺകുട്ടികളെ ബഹുമാനത്തോടെ treat ചെയ്യുന്നുണ്ട്  ഇറങ്ങിയ ഇടത്തും കയറിയ ഇടത്തും സ്വന്തം എന്ന് പറയാൻ ഒരു സ്ഥാനം ഇല്ലാതെ  നിന്റെ കുടുംബത്തൂന്ന് കൊണ്ട് വാടി എന്ന ആട്ടു കേട്ടു കിടക്കുന്ന മരുമകളുമാർ ഉണ്ട്... ഇനി കാര്യത്തിലേക്ക് തിരിച്ചു വരുമ്പോൾ  എന്റെ പൊന്നു മനുഷ്യൻമാരെ.. അയല വറുത്തത് ഉണ്ട് കരിമീൻ കറിയുമുണ്ട്  എന്നും പാടി  പെറ്റ പെണ്ണിനെ കാണാൻ വിരുന്നുകാരനെ പോലെ കേറി വരുന്ന മരുമകനെ കാത്തു  ഉള്ള പണികൾക്ക് ഇടയിലൂടെ വിരുന്നൊരുക്കി ഇലയിട്ട് വിളമ്പി വാതിലിനു പിന്നിൽ മറഞ്ഞു നിന്ന് കോൾമയിർ കൊള്ളുന്ന അമ്മായിഅമ്മമാരുടെ കാലമൊക്കെ കഴിഞ്ഞു... കല്യാണത്തിന് മുന്നേ ആ അടുക്കളയിൽ കയറി അവിടത്തെ പെണ്ണുങ്ങൾക്ക് ഒപ്പം അടുപ്പ് കത്തിക്കുന്ന ചെറുക്കനോട്,,

വല്ലപ്പോഴും വന്ന് കുട്ടിയെ കണ്ടു പോകൂ മോനെ എന്നാലെ വിലയുണ്ടാകൂ എന്നൊക്കെ കമന്റ് ചെയ്യാൻ ഉളുപ്പില്ലേ മനുഷ്യമാരെ.. അതിനു ദിയ കൊടുത്ത മറുപടി ആണ് ശരി  ഇത് കാലം മാറി.. പെറ്റ പെണ്ണിന് മാനസിക ശാരീരിക ആരോഗ്യം വീണ്ടെടുക്കാൻ അവളുടെ വീടും അമ്മയും വേണം  അവിടെ വല്ലപ്പോഴും വന്ന് വിരുന്നുണ്ണുന്നതല്ല ആ കൊച്ചിന്റെ തന്തയുടെ കടമ  അവൾക്കൊപ്പം നിന്ന്  അവളോടൊപ്പം സഹകരിച്ചു കുഞ്ഞിന്റെ കാര്യങ്ങൾ നോക്കി  Equal contributions ആണ് ഈ so called മരുമകനെ ഒരു അച്ഛൻ ആക്കുന്നത്... ഓരോരോ എനക്കേടെയ്.

ENGLISH SUMMARY:

Chicken kaal controversy revolves around the perceived lack of respect shown to Ashwin at his wife's home following the birth of their child. This online debate centers on traditional family dynamics and expectations regarding the treatment of sons-in-law in Kerala.