ആറളം ഫാമില്‍ നിന്നുള്ള ആദ്യ എംബിബിഎസുകാരിയാകാന്‍ ഒരുങ്ങുകയാണ് ഉണ്ണിമായ. ബിഡിസ് പഠനം ഉപേക്ഷിച്ചാണ് എസ് ടി വിഭാഗത്തില്‍ 37ആം റാങ്ക് നേടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് നേടിയത്. സ്വപ്നം പൂവണിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഉണ്ണിമായയും കുടുംബവും.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ആദ്യ എബിബിഎസുകാരിയാകുന്നതിന്‍റെ സന്തോഷത്തിലാണ് ഉണ്ണിമായ. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട ഉണ്ണിമായ ആറളം ഫാം പത്താം ബ്ലോക്കിലെ മോഹനന്‍ ബിന്ദു ദമ്പതികളുടെ മകളാണ്. എംബിബിഎസ് മോഹം കാരണം ബിഡിഎസ് പഠനം ഉപേക്ഷിച്ച് രണ്ട് വര്‍ഷം വീട്ടിലിരുന്ന് പഠിച്ചാണ് ഉണ്ണിമായ പ്രവേശനം നേടിയത്. കുഞ്ഞുനാള്‍ മുതലുണ്ടായ മോഹമാണെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഡോക്ടറാകുമെന്നും ഉണ്ണിമായ.
മകളുടെ നേട്ടത്തില്‍ കര്‍ഷക തൊഴിലാളിയായ അച്ഛനും ആറളം ഫാം നിവാസികളും ആഹ്ളാദത്തിലാണ്. എസ് ടി വിഭാഗത്തില്‍ 37ആം റാങ്ക് നേടി വയനാട് മെഡിക്കല്‍ കോളേജിലാണ് പഠനത്തിനായി പ്രവേശിച്ചത്.