25 കോടിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം കൊച്ചി നെട്ടൂരില്‍ വിറ്റ ടിക്കറ്റിന്. TH 577825 നമ്പറിനാണ് കോളടിച്ചത്.  ഏജന്‍റ് എം.ടി ലതീഷ് വിറ്റ ടിക്കറ്റിന്റെ അവകാശി ഇതുവരെയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഭാഗ്യാന്വേഷികൾ പ്രതീക്ഷിച്ചത് പോലെ ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെ. പക്ഷേ ചെറിയൊരു ട്വിസ്റ്റ്. ടിക്കറ്റ് വിറ്റത് എറണാകുളം ജില്ലയിൽ. ഭഗവതി ലോട്ടറി ഏജന്‍സി പാലക്കാട്ടുനിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഭാഗ്യവാന് ടിക്കറ്റ് കൈമാറിയത് ആകട്ടെ, നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജംക്ഷനിലെ ഏജന്‍റ്  എം.ടി ലതീഷും. ഭാഗ്യടിക്കറ്റ് തന്‍റെ പക്കല്‍നിന്ന് വാങ്ങിയത് ആരാണെന്ന് ഓര്‍മയില്ലെന്നും എല്ലാം ഭഗവാന്‍റെ കടാക്ഷമാണെന്നും ലതീഷ്.

രണ്ടക്കോടിയോളം രൂപയാണ് ലതീഷിന് ലഭിക്കുക. വിവരമറിഞ്ഞ് കടയിലേക്കെത്തിയ എല്ലാവർക്കും ലതീഷിന്റെ വക ലഡു കിട്ടി.

Also Read: കട തുടങ്ങിയിട്ട് ഒരു വര്‍ഷം; ആദ്യം ഒരുകോടി, ഇന്ന് 25 കോടി; നെട്ടൂരിന്‍റെ ഭാഗ്യം


ബിസിനസ് നഷ്ടത്തിൽ ആയതിനെ തുടർന്നാണ് ലതീഷ് ലോട്ടറി കച്ചവടത്തിലേക്ക് വരുന്നത്. മൂന്നുമാസം മുൻപ് ഒരുകോടി രൂപയുടെ ലോട്ടറി അടിച്ചതും ലതീഷ് വിറ്റ ടിക്കറ്റിനായിരുന്നു. 

രണ്ടാംസമ്മാനം : TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619

മൂന്നാംസമ്മാനം : ΤA-195990, TB-802404, TC-355990, TD-235591, TE-701373, TG-239257, TH-262549, TJ-768855, TK-530224, TL-270725, TA-774395, TB-283210, TC-815065, TD-501955, TE-605483, TG-848477, TH-668650, TJ-259992, TK-482295, TL-669171

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും.

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വിൽപനയിൽ തൃശൂർ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകൾ. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു.

ENGLISH SUMMARY:

Kerala Lottery Thiruvonam Bumper Result 2024: The first prize of 25 crores was won by a ticket sold in Kochi, and the lucky number is TH 577825. The second prize of one crore rupees each was awarded to 20 people.