arunima-youtuber-viral

സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ള ട്രാവൽ വ്‌ളോഗറാണ് അരുണിമ. വിദേശ രാജ്യങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നതിന്റെ അനുഭവങ്ങൾ ചിത്രങ്ങളായും റീലുകളായും വീഡിയോകളായും തന്റെ അരുണിമ ബാക്ക്പാക്കർ എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് തുർക്കിയിലൂടെ യാത്ര ചെയ്തപ്പോഴുണ്ടായ ഒരു ദുരനുഭവം അരുണിമ പങ്കുവച്ചത്. തുർക്കിയിൽ വെച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമ താൻ കാൺകെ സ്വയംഭോഗം ചെയ്ത ദുരനുഭവമാണ് അരുണിമ വിവരിച്ചത്. വാഹന ഉടമ തന്റെ സ്വകാര്യ ഭാഗം കാണിക്കുന്നതടക്കമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് അരുണിമ തന്റെ ദുരനുഭവം വിവരിച്ചത്.

തുർക്കിയിലെ നെവ്ഷീർ എന്ന സ്ഥലത്തേക്ക് പോകാൻ ലിഫ്റ്റ് നോക്കി നിന്ന് അരുണിമയ്ക്ക് ഏറെ നേരത്തെ കാത്തു നിൽപ്പിന് ശേഷമാണ് ഒരു ലിഫ്റ്റ് ലഭിക്കുന്നത്. കാറിൽ കയറിയപ്പോൾ ടെ കാറിന്റെ ഡ്രൈവർ അരുണിമയോട് അശ്ലീലം സംസാരിക്കുകയും സ്വയംഭോഗം ചെയ്യാനും തുടങ്ങി. അരുണിമ കാർ ഡ്രൈവറെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അയാൾ പ്രവർത്തി തുടരുകയായിരുന്നു. വീഡിയോ എടുക്കരുതെന്നും ഇതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു.

പിന്നീട് ഒരു ഫ്യുവൽ സ്റ്റേഷനിൽ അരുണിമയെ ഇറക്കിവിട്ട ശേഷം അയാൾ പോയി ഇതിന് പിന്നാലെ അരുണിമയ്ക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. കാശ് കൊടുത്ത് വണ്ടി വിളിച്ച് പോകണമെന്നും ലിഫ്റ്റ് അടിച്ച് പോകുന്നത് കാരണമാണ് ഈ പ്രശ്നം വരുന്നതെന്നുമാണ് കമൻ്റുകൾ. എന്നാൽ താൻ റീച്ചിന് വേണ്ടിയല്ല ഇതിട്ടതെന്നും കെഎസ്ആർടിസി ബസ്സിൽ വച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം എന്നും അരുണിമ ചോദിക്കുന്നു.

അരുണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്

‘ഒരുപാട് ചിന്തിച്ചതിനുശേഷം ആണ് ഞാൻ ഈ ഒരു വീഡിയോ ഇട്ടത്, എൻറെ നല്ലതു മോശവുമായ അനുഭവങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ ഇടുന്നു. ഈ വീഡിയോ ഇടുമ്പോൾ ഒരുപാട് ആളുകൾ എന്നെ കുറ്റപ്പെടുത്താനും നെഗറ്റീവ് പറയാനും ഉണ്ടാകുമെന്ന് അറിയാം എന്നിട്ടും ഞാൻ ഇട്ടത് ഞാൻ എന്തിന് എൻറെ മോശമായ അനുഭവങ്ങൾ ആരെയും അറിയിക്കാതെ മറച്ചുവയ്ക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ്... പിന്നെ ഇൻസ്റ്റഗ്രാമിൽ പൈസ ഒന്നും കിട്ടില്ല വീഡിയോ ഇട്ടാൽ... യൂട്യൂബിൽ ആണേൽ ഇങ്ങനെയുള്ള വീഡിയോകൾക്ക് മോണിറ്റൈസേഷൻ ഉണ്ടാകില്ല... കുറേപേർ റീച്ചിനുവേണ്ടി ഇതൊക്കെ ഇടുന്നു എന്ന് പറഞ്ഞു വരുന്നവർക്ക് വേണ്ടിയിട്ടുള്ള മറുപടിയാണിത്... ഞാൻ എന്തിന് അയാളുടെ വണ്ടിയിൽ കയറി അതുകൊണ്ടല്ലേ ഇത് സംഭവിച്ചേ എന്ന് പറഞ്ഞു വരും ഒരുപാട് ആളുകൾ ഈയടുത്ത് തന്നെ നമ്മുടെ നാട്ടിലെ കെഎസ്ആർടിസി ബസ്സിൽ വച്ച് ഇതിന് സമാനമായ അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായി അതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം??അത് ഒരു പബ്ലിക് ട്രാൻസ്പോർട്ടേഷൻ ആണ്,അതിൽ വച്ചാണ് അങ്ങനെ സംഭവിച്ചത്..പിന്നെ ഞാൻ യാത്ര ചെയ്യുന്നത് കാണുന്ന വണ്ടികൾ എല്ലാം കൈകാണിച്ചു അവർ നിർത്തുമ്പോൾ അതിൽ കയറിയാണ് പോകുന്നത് അത് അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് യാത്രകൾ ചെയ്യുന്നത്’

ENGLISH SUMMARY:

Travel vlogger Arunima faced a harrowing experience in Turkey. Sharing her ordeal online, she faced cyberbullying, sparking discussions about solo travel safety and victim-blaming.