Rain-School-Children

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും വ്യാപകമായി മഴ കിട്ടും. എട്ടുജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എറണാകുളം,തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍പരക്കെ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. അതേ സമയം കലക്ടര്‍മാരുടെ പേജിലാകെ നിറയുന്നത് അവധിയുണ്ടോ സാറെ എന്ന ചോദ്യമാണ്.

പത്തനംതിട്ട കലക്ടറുടെ പേജിലാകട്ടെ അവധി ചോദിക്കുന്നവരുടെ നീണ്ട നിരയാണ്. സാറെ അവധി താ, നല്ല മഴയാണ് ഇവിടെ, ഒരു അവധി പ്രഖ്യാപിക്കുമോ? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. മറ്റു കലക്ടര്‍മാരുടെ പേജിലും ഈ ചോദ്യങ്ങളാണ്. 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ /ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY:

Kerala Rain Alert: Heavy rainfall is expected in the coming days across Kerala, according to the weather department. Several districts are under yellow alert due to the heavy downpour.