സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യൂ പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോര്‍ട്ട് ഫിലിമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ അലന്‍ ജോസ് പെരേരയുടെ ഛായയുള്ളതിനാല്‍ തനിക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്ന യുവാവിന്‍റെ വിഡിയോ ആണ്.
അബിന്‍ സി സെബാസ്റ്റ്യന്‍ എന്ന കണ്ണൂര്‍ സ്വദേശിയാണ് ലുക്കിന്‍റെ പേരില്‍ താന്‍ വലിയ വിമര്‍ശനം നേരിടുന്നതായി ആരോപിച്ച് രംഗത്ത് വന്നത്, നാട്ടുകാര്‍ എല്ലാം താന്‍ അലന്‍ ജോസിനെ പോലെയാണ് ഇരിക്കുന്നതെന്നും അയാള്‍ കാരണം താനും തെറി കേള്‍ക്കുകയാണെന്നും യുവാവ് പറയുന്നു. തന്‍റെ വീട്ടില്‍ പ്രശ്നമായെന്നും താന്‍ ഇപ്പോള്‍ വീട് വിട്ട് ഇറങ്ങേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.