കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിനെ തുടർന്ന് കടുത്ത സൈബറാക്രമണമാണ് നടി സീമ.ജി.നായര്‍ക്ക് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് വീണ്ടും താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേട്ട തെറികൾക്ക് കുറവില്ലെന്നും തന്നെ സ്നേഹിക്കുന്നവരോട് കമന്റ് നോക്കരുതെന്ന് പറഞ്ഞുവെന്നും സീമ പറയുന്നു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന നാട്ടിൽ പറയണമെന്ന് തോന്നിയ കാര്യം താൻ പറഞ്ഞുവെന്നും സീമ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി
കുറിപ്പ്
കേട്ട തെറികൾക്കു കുറവില്ല ...കേട്ടാൽ അറക്കുന്ന പലതും കേട്ടു ..എന്നെ സ്നേഹിക്കുന്നവരോട് ഞാൻ കമന്റ് നോക്കരുതെന്നു പറഞ്ഞു.സ്വതന്ത്രമായി ചിന്തിക്കാനും ,ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ ..എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..എനിക്കങ്ങനെ ആകാനേ കഴിയൂ , ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം