സമൂഹമാധ്യമങ്ങളിലെ മേനി പ്രദര്‍ശനത്തെയും, ഇത് കാണാന്‍ പുരുഷന്മാര്‍ പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നതിനെയും കുറിച്ച് വൈറല്‍ കുറിപ്പുമായി കണ്ടന്‍റ് ക്രിയേറ്റര്‍ വിനീത ബിജു. പണ്ടൊക്കെ ആണുങ്ങൾ വേശ്യാലയത്തിൽ കൊണ്ടുപോയി പണം ചിലവിടുന്നതിനു തുല്യമാണ് ഇന്ന് ഫേസ്ബുക്കിലെ പല സ്ത്രീകളെയും പണം മുടക്കി സബ്സ്ക്രൈബ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് ബുക്ക് സബ്ക്രിപ്ഷനിലൂടെ സുക്കർ പണം കൊടുക്കാൻ തുടങ്ങിയപ്പോൾ മുതൽ വളരെ മാന്യത പുലർത്തിയിരുന്നവർ പോലും അവരുടെ പേജുകളിലൂടെ അല്പസൊല്പമോ മുഴുവനായോ ഒക്കെ മേനി പ്രദർശനത്തിലേയ്ക്ക് കടന്നിട്ടുണ്ടെന്നത് പച്ചപരമാർത്ഥമാണ്. സബ്സ്ക്രൈബ് എന്ന ഓപ്ഷനിലൂടെ സ്രഷ്ടവുമായി കൂടുതൽ അടുക്കുവാനും പുതിയ അപ്ഡേഷനുകൾ വേഗത്തിൽ അറിയുവാനും, നേരിട്ടുള്ള ഇടപെടൽ എന്നിവയ്ക്കൊക്കെയുള്ള അവസരങ്ങൾ കിട്ടുന്നു.
എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ, വീഡിയോസ്, ഫോട്ടോസ് എന്നിവയ്‌ക്കൊപ്പം വാണിജ്യാ അടിസ്ഥാനത്തിൽ എന്തെങ്കിലും ഉത്പന്നങ്ങൾ വിൽക്കുന്നതിനും അതിന്റെ പരസ്യങ്ങൾ, വിവരങ്ങൾ ഒക്കെ നൽകുന്നതിനും ആണ് പ്രധാനമായും സബ്സ്ക്രൈബ് എന്നുള്ള ഓപ്ഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇവിടെ പല സ്ത്രീകളും അവരുടെ സ്വന്തം ശരീരമാണ് ഉത്പന്നമായി ഉപയോഗിച്ച് ഡോളേഴ്‌സ് കൈപ്പറ്റുന്നത്.
സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമേ ഇതൊക്കെ കാണാൻ അവസരം ഉള്ളു എങ്കിലും ഈയടുത്തു എന്റെ ഫ്രണ്ട്‌ലിസ്റ്റിൽ തന്നെയുള്ള അത്തരം ഒരു സ്ത്രീയുടെ ഹോട്ട് ആയിട്ടുള്ള കുറച്ചു ഫോട്ടോസ് കണ്ടു.
അവരുടെ ഒരു സബ്സ്ക്രൈബർ എടുത്തു പലർക്കും കാണിച്ച കൂട്ടത്തിൽ ഞാനും കാണാൻ ഇടയായി എന്ന് മാത്ര. അതിൽ വരുന്ന കമന്റുകളും അത്രയും വൾഗർ ആണെന്നും അറിയാൻ കഴിഞ്ഞു. ഇതിൽ നിന്നും മനസ്സിലാക്കുന്നത് ഈ ചെയ്യുന്നതൊന്നും ഒട്ടും സേഫ് അല്ലെന്നും പലരിലേക്കും പല ഇടങ്ങളിലേയ്ക്കും ഇത്തരം ഫോട്ടോസ്, വീഡിയോസ് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നതുമാണ്. പല സൈറ്റുകളിലും കാലാകാലങ്ങൾ ഇതിങ്ങെനെ ചുറ്റിത്തിരിയുന്നുണ്ടാവും. ഇവരുടെയൊക്കെ മക്കൾ വളർന്നു വരുമ്പോൾ കൂട്ടുകാരുടെ ഇടയിലും പൊതുയിടങ്ങളിലും അത്രയും അപമാനിതരായി നിൽക്കേണ്ടി വന്നേക്കാം.
കുറച്ചെങ്കിലും മാന്യത, ആത്മാഭിമാനം എന്നിവ ഉണ്ടെങ്കിൽ നഗ്നത പ്രദർശിപ്പിച്ചു ക്യാഷ് ഉണ്ടാക്കുവാൻ ഇറങ്ങി തിരിക്കില്ലല്ലോ. മാനം കെട്ടും പണം നേടിനാല്‍ മാനക്കേടാ പണം മാറ്റിടും എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.