വയനാട് പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെ കുടുംബം പ്രിയങ്ക ഗാന്ധിയെ കണ്ടു. ജോസിന്‍റെ ഭാര്യ ഷീജയും മക്കളും സഹോദരനുമാണ് പ്രിയങ്കയെ കണ്ടത്. പ്രാദേശികമായ ഗ്രൂപ്പ് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ജോസ് നേരിട്ട പ്രയാസം കുടുംബം പ്രിയങ്കയെ അറിയിച്ചെന്നാണ് സൂചന.
പ്രിയങ്ക താമസിക്കുന്ന പടിഞ്ഞാറത്തറയിലെ ഹോട്ടലില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് ജോസിന്‍റെ കുടുംബം.മറ്റൊരു കുടുംബത്തെ അനാധമാക്കാന്‍ താല്‍പ്പര്യമില്ല എന്നതിനാലാണ് പരസ്യ പ്രതികരണത്തിന് ഇല്ലാത്തതെന്ന് കുടുംബം നേരത്തേ അറിയിച്ചിരുന്നു.