പത്തനംതിട്ടയില്‍ വ്യാപാരിയെ ഇല്ലാത്ത കള്ളനോട്ട് കേസില്‍ കുടുക്കിയ എസ്.ഐക്കെതിരെ അഞ്ച് വര്‍ഷമായിട്ടും നടപടിയില്ലെന്ന് പരാതി. പന്തളം സ്വദേശി സൈനുദീന്‍ ആണ് കള്ളക്കേസില്‍ പെട്ട് 32 ദിവസം ജയിലില്‍ കിടന്നത്.വൈദ്യുതി ബില്ലടയ്ക്കാന്‍ കൊടുത്ത നോട്ട് വ്യാജനെന്ന് കാട്ടിയാണ് കേസെടുത്തത്. നോട്ടുകള്‍ യഥാര്‍ഥമെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചതോടെയാണ് കേസ് തീര്‍ന്നത്.
പന്തളം എസ്.ഐ.ആയിരുന്ന എസ്.സനൂജാണ് 62 വയസുള്ള വ്യാപാരി സൈനുദീനെ 32ദിവസം ജയിലില്‍ കിടത്തിയത്. 2016 ല്‍ പന്തളം കെ.എസ്.ഇ.ബി ഓഫിസില്‍ ബില്ലടയ്ക്കാന്‍ ചെന്നപ്പോള്‍ കൊടുത്ത നോട്ടാണ് കുരുക്കിയത്. കള്ളനോട്ട് എന്ന് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. റിസര്‍വ് ബാങ്കിന്‍റെ നാസിക്കിലെ പ്രസിലെ റിസല്‍റ്റ് വന്നപ്പോള്‍ നോട്ടുകള്‍ വ്യാജനല്ല.അപ്പോഴേക്കും പരമാവധി നാണം കെട്ടു. 2020ല്‍ കോടതി വെറുതേ വിട്ടു.
എല്ലാം പറഞ്ഞിട്ടും എസ്.ഐ.മര്യാദയ്ക്ക് പരിശോധന നടത്തിയില്ല എന്നാണ് ആരോപണം. നോട്ട് കൈമാറിയ ഒരാളെ പൊലീസ് സംരക്ഷിച്ചു എന്നും ആരോപണം ഉണ്ട്. ഇക്കാലമത്രയും ജീവിച്ച സല്‍പ്പേര് പൊലീസ് നശിപ്പിച്ചു. മര്യാദയ്ക്ക് നോക്കിയിരുന്നെങ്കില്‍ വ്യാജമെന്ന് ബോധ്യപ്പെട്ടേനേ. ആക്സിസ് ബാങ്കിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കി എന്നും കുടുംബം ആരോപിക്കുന്നു.
പലവട്ടം വിശദ പരിശോധന ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. ജയിലില്‍ പെടുത്തിയവരെ കുടുക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സൈനുദീര്‍