തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന കെ.ജെ.ഷൈൻ. മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ തുടങ്ങിയവർക്ക് എല്ലാ തെളിവുകളുമടക്കം പരാതി നൽകുന്നുവെന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന് പിന്നാലെ കെ.ജെ.ഷൈനെതിരെ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീര്‍ ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി.
ടീച്ചർ നിയമനടപടി സ്വീകരിക്കും എന്ന് അറിയിച്ചത് കൊണ്ട് ഡിലീറ്റ് ചെയ്തതാണോ? അതോ വ്യാജ സ്ക്രീൻഷോട്ട് ആണോ ഇത് എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിനീഷ് കോടിയേരി. നേരത്തെ രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നെറികെട്ട പ്രചാരണമാണ് നടക്കുന്നതെന്നും ഈ ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈൻ പറഞ്ഞിരുന്നു.