ആക്ഷന്‍ ഹീറോ ജാക്കി ചാന്‍ മരണപ്പെട്ടുവെന്ന് വ്യാജവാര്‍ത്ത. 71കാരനായ ജാക്കിചാന്‍ ഒരു ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. അദ്ദേഹം മരിച്ചതായും കുടുംബം വാര്‍ത്ത സ്ഥിരീകരിച്ചതായും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെടുന്നു. വാര്‍ത്തകണ്ട് പലരും വിശ്വസിക്കുകയും നിരവധിയാളുകള്‍ ദുഃഖം രേഖപ്പെടുത്തി കമന്റുകള്‍ പങ്കുവെക്കുകയും ചെയ്തു.
പിന്നാലെ വ്യാജവാര്‍ത്തയ്‌ക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നു. എന്തിനാണ് ഒരാളെ ഇങ്ങനെ സൈബറിടത്ത് കൊല്ലാന്‍ ശ്രമിക്കുന്നതെന്നാണ് ചോദ്യം. ഇത് ആദ്യമായല്ല ജാക്കി ചാന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അത്തരം വാര്‍ത്ത പ്രചരിക്കുമ്പോഴെല്ലാം താന്‍ ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് ജാക്കി ചാന്‍ രംഗത്തുവരാറുമുണ്ട്. താരത്തിന്‍റെതായി പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.