തേങ്ങ പൊട്ടിക്കാൻ വാക്കത്തി വേണം എല്ലാവർക്കും . എന്നാൽ കണ്ണൂർ തളിപ്പറമ്പ് പൂമംഗലത്തെ ബാലകൃഷ്ണന് ഇതൊന്നും വേണ്ട. പിന്നെങ്ങനെയാണ് ബാലകൃഷ്ണൻ തേങ്ങ പൊട്ടിക്കുന്നതെന്ന് കണ്ടുനോക്കാം..
തേങ്ങ എറിഞ്ഞുടയ്ക്കാം. വാക്കത്തി കൊണ്ട് വെട്ടാം. മറ്റെന്തെങ്കിലും ആയുധം വെച്ച് മുറിയ്ക്കാം. ബാലകൃഷ്ണണന് പക്ഷേ ഒരു ചില്ലു ഗ്ലാസ് മതി. വല്ലഭന് പുല്ലും ആയുധം എന്ന പോലെയാണ് ബാലകൃഷ്ണന് ഈ ഗ്ലാസ് . ചായ അടിയ്ക്കുന്നതിനിടയ്ക്കാണ് അദ്ദേഹത്തിൻ്റെ തേങ്ങയടി. ബാലകൃഷ്ണനെ അനുകരിക്കാൻ പലരും ശ്രമിച്ചു നോക്കിയതാണ്. പക്ഷേ, ഗ്ലാസ് പൊട്ടിയെന്നല്ലാതെ തേങ്ങയ്ക്ക് ഒരു പോറലുമേറ്റില്ല പണ്ട് മുതലേ ഗ്ലാസ് വെച്ചുള്ള തേങ്ങ പൊട്ടിക്കൽ നാട്ടുകാർക്ക് ഒരു കൗതുകമാണ്. ഗ്ലാസിലും തേങ്ങയിലും തീർന്നില്ല വിരുതുകൾ . വെള്ളത്തിലാണ് ബാക്കി അഭ്യാസം. വെട്ടിയിട്ട വാഴത്തണ്ട് പോലെ വെള്ളത്തിൽ ഒരേ കിടപ്പ്. പുഷ്പ മാത്രമല്ല ബാലകൃഷ്ണനും താഴത്തില്ല.