TOPICS COVERED

കൊല്ലം ഏരൂരിലെ ഇറച്ചി വ്യാപാരിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ഏരൂരിൽ ഇറച്ചി വില വ്യാപാരികളുമായി ചർച്ച നടത്തി ഏകീകരിച്ചിട്ടും തോന്നിയ വില വാങ്ങുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 

‘നല്ല മാംസം കൊടുത്തിട്ടാ ഞാന്‍ ഈ കട നടത്തുന്നത്, ഇറച്ചിയും നെയ്യും എല്ലുമാണ് ഞാന്‍ കൊടുക്കുന്നത്, ബീഫ് ഞാന്‍ 440 രൂപയ്ക്ക് വില്‍ക്കും, എന്താ തനിക്ക് പ്രശ്നം’–വ്യാപാരി ചോദിക്കുന്നു. വ്യാപാരിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കിക്കുന്നതും വിലകുറക്കണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. 

വിവരം പറഞ്ഞ് രംഗത്ത് എത്തിയ പൊലീസ് പ്രതിഷേധക്കാരെ പിന്തിരിയിപ്പിച്ചു, വിഷയം ജില്ലാകലക്ടറെ അറിയിക്കുമെന്ന് പഞ്ചായത്ത് പറഞ്ഞു. 

ENGLISH SUMMARY:

Meat price dispute in Kerala is the main subject of this article. It describes a disagreement between meat traders and Congress leaders in Eroor, Kollam, regarding the pricing of meat, leading to a protest and police intervention.