സമാധി എന്ന് കേട്ടാല്‍ ഇപ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഗോപൻ സ്വാമിയെ ആയിരിക്കും. നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.  ഇപ്പോഴിതാ ഗോപൻ സ്വാമിയുടെ ആ സമാധി ഇരിക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിൻറെ മക്കൾ. സമാധിസ്ഥലം തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റും.

ട്രസ്റ്റിന്റെയോ മറ്റോ സഹായമില്ലാതെ മക്കള്‍ തന്നെ കൂടിയാലോചിച്ചിട്ടാണ് ക്ഷേത്രനിര്‍മാണം ആരംഭിക്കുന്നത്. നിലവില്‍ അവിടെയുള്ള അമ്പലം കൂടാതെ വിപുലമായ പ്രതിഷ്ഠകളും ശ്രീകോവിലും നിര്‍മിക്കാനാണ് തീരുമാനം. ഈ മാസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നാണ് സൂചന. വിശ്വാസികള്‍ക്ക് ക്ഷേത്രനിര്‍മാണത്തിന് പണം നല്‍കാം എന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. 

ഗോപന്‍സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വലിയ ദുരൂഹതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. കൊലപാതകമാണെന്നോ അല്ല എന്നോ പൂർണമായും ഉറപ്പിച്ചു പറയാത്തതാണ് ഈ പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ENGLISH SUMMARY:

Gopan Swami's memorial is being planned by his children into a temple at the Samadhi site. Construction is set to begin this month with the support of devotees.