rahul-post-viral

കോണ്‍ഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആർ പുറത്ത് വന്നിരുന്നു. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾ ഇരകളെന്നും സ്ത്രീകളെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നും എഫ്ഐആറിൽ പറയുന്നു.നിയമസഭയിൽ രാഹുലിനെ പങ്കെടുപ്പിക്കണമോ എന്നതിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത നിലനിൽക്കെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന എഫ്ഐആർ. എത്ര ഇരകളുണ്ടെന്ന് പറയുന്നില്ലെങ്കിലും അവരുടെ പ്രായം 18-നും 60 വയസ്സിനും ഇടയിലെന്ന് അന്വേഷണ സംഘം.

അതേ സമയം ഇപ്പോൾ സൈബറിടത്ത് വൈറൽ രാഹുലിനെ പിന്തുണച്ചുള്ള കുറിപ്പാണ്. ഷഹന എന്ന വ്ലോഗ് പേജിലാണ് കുറിപ്പ് പ്രചരിക്കുന്നത്. ‘ഞാൻ അവനെ കണ്ടു, ആരോപണങ്ങളുടെ തീ ചൂളയിൽ ഉരുകി തീർന്ന അവനെ’ എന്ന് തുടങ്ങുന്ന കുറിപ്പിൽ ഇത്രയും കാലം സകല ശത്രുക്കളിൽ നിന്നും ഉശിരും ഉയിരും നൽകി പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രതിരോധം തീർത്തവനാണ് രാഹുലെന്നും പറയുന്നു.

കുറിപ്പ്

ഞാൻ അവനെ കണ്ടു.. ആരോപണങ്ങളുടെ തീ ചൂളയിൽ ഉരുകി തീർന്ന അവനെ.. ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങളെ തള്ളി പറയാനോ ആരോപണം ഉന്നയിച്ചവരെ തിരിച്ചു ആക്രമിക്കാനോ ശ്രമിക്കാതെ നടുക്കടലിൽ കൊടുംകാറ്റിൽ അകപ്പെട്ടവനെ പോലെ ഒറ്റക്ക് നിൽക്കുന്ന അവനെ.. ഇത്രയും കാലം സകല ശത്രുക്കളിൽ നിന്നും ഉശിരും ഉയിരും നൽകി പ്രസ്ഥാനത്തിനും പ്രവർത്തകർക്കും പ്രതിരോധം തീർത്ത അവൻ.. അവൻ കാരണം തന്നെ ഈ പ്രസ്ഥാനവും പ്രവർത്തകരും പ്രതിരോധത്തിലാവുന്നതിന്റെ വലിയ ദുഃഖം തളം കെട്ടി നിൽക്കുന്ന മുഖവുമായി അവനെ കണ്ടു.... ഒരു അധികാര സ്ഥാനവുമില്ലാതിരുന്ന കാലത്ത് ഒരു ഉത്തരവാദിത്തവും ഇല്ലാതിരുന്ന സമയത്ത് അവൻ ചെയ്തു എന്ന് പറയപ്പെടുന്ന ആരോപണങ്ങളിൽ ഒരാൾ പോലും നിയമപരമായി ഇന്ന് ഈ സമയം വരെയും ഒരു പരാതിയും നേരിട്ട് ഒരു അധികാരികൾക്കും നൽകാതിരിന്നിട്ടും കൊടും കുറ്റവാളിയെ വേട്ടയാടുന്നത് പോലെ സകല മാധ്യമങ്ങളും TRPക്ക് വേണ്ടിയും ചില മാധ്യമങ്ങൾ പ്രത്യേക അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി വേട്ടയാടിയിട്ടും നിരന്തരം ശബ്ദമുയർത്തിയിരുന്ന അവൻ ശബ്ദമില്ലാത്തവനെ പോലെ നിൽക്കുന്നത് കണ്ടു. ഇടമുറിയാതെ അവന്റെ ശബ്ദം ഈ പ്രസ്ഥാനത്തിനായി തൊണ്ട പൊട്ടുമാറുച്ചത്തിൽ ഉയർന്നിരുന്നു ഇന്ന് അവനായി ശബ്ദമുയർത്താനാരുമില്ലേ? എന്ന ചോദ്യവും അവന്റെ മുഖത്തു ഉള്ളത് പോലെ തോന്നി..

അവൻ ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും അതിനെ കുറിച്ചുള്ള ഒരു വേവലാതിയും അവനിൽ കണ്ടില്ല എന്നാൽ അവനെ അത്രമേൽ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർ അവനുമേൽ പതിക്കുന്ന ആരോപണങ്ങളിൽ മനം നൊന്ത് അവനു ചുറ്റും നിൽക്കുന്നത് കാണാൻ കഴിയാതെ അവശതയോടെ നിൽക്കുന്ന അവനെ കണ്ടു.. പലരും പറയാം അവനെ ന്യായീകരിക്കാൻ നിൽക്കേണ്ട എന്ന്.. പക്ഷേ ഇന്ന് ഈ സ്ഥിതി ഈ പ്രസ്ഥാനത്തിലെ മറ്റാർക്കെങ്കിലും ആയിരുന്നു വന്നിരുന്നത് എങ്കിൽ ആ ആരോപണങ്ങളുടെ മുനയൊടിക്കാൻ അതിന്റെ സത്യം പുറത്തു കൊണ്ട് വരാൻ സർവ്വവും ത്യജിച്ച് അവൻ മുന്നിലുണ്ടാവുമായിരുന്നു തെല്ലും പതറാതെ.. ഒട്ടും ഭയമില്ലാതെ.. മടങ്ങി വരും നവീകരിക്കപ്പെടേണ്ടതുണ്ടെങ്കിൽ നവീകരിച്ചു തന്നെ

ENGLISH SUMMARY:

Rahul Mankootathil faces a challenging situation following the emergence of an FIR. The FIR and the related controversies have sparked internal debates within the Congress party and garnered significant attention online.