സദ്യയില്ലാതെ മലയാളിക്ക് എന്ത് ഓണം? തൂശനിലയിട്ട് വിഭവസമൃദ്ധമായ സദ്യ അതൊരു വികാരം തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ സദ്യയുണ്ടാക്കാന്‍ മലയാളിക്ക് സമയമില്ലാ, എല്ലാവരും ആശ്രയിക്കുന്നത് കാറ്ററിംഗ് സര്‍വീസുകളെയും ഹോട്ടലുകളെയുമാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നതാണ് ഓണസ്സദ്യയെക്കുറിച്ചുള്ള പഴമൊഴി. എന്നാല്‍ 500 രൂപ മുതല്‍ ആയിരം വരെ കൊടുത്തിട്ടും ഓണസദ്യ കിട്ടാനില്ലാത്ത അവസ്ഥയാണ്.
മൂന്ന് മുതല്‍ അഞ്ച് പേര്‍ക്കുള്ള സദ്യക്ക് 300 മുതല്‍ 500 രൂപ വരെയാണ് വില വരുന്നത്. അഞ്ചു പേര്‍ക്കുള്ള സദ്യയുടെ കിറ്റിന് 1800 – 2200 രൂപ വരെയാണ് വില. മൂന്ന് പേര്‍ക്കുള്ളതിന് ആകട്ടെ 1600 രൂപയുമാണ് വില. ഇത് കൂടാതെ ഇപ്പോള്‍ ഓണസദ്യ പാത്രങ്ങള്‍ക്കു പകരം പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് നല്‍കുന്നത്. ഇവയുടെ വിലയും സദ്യക്കൊപ്പം അധിക ചാര്‍ജായി ഈടാക്കുന്നു. സദ്യയിലെ പാലട പായസത്തിന് ലിറ്ററിന് 300 രൂപയും ശര്‍ക്കര പായസത്തിന് 330 രൂപയുമാണ് വില.
ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോയില്‍ ഓണസദ്യ സമയത്ത് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ്. കാറ്ററിംഗ് സര്‍വീസിന് മുന്‍പില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നതും സമയത്ത് സദ്യ കിട്ടാത്തതില്‍ ബഹളം ഉണ്ടാക്കുന്നതും കാണാം. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ക്യൂ നിന്നിട്ടും സദ്യ കിട്ടുന്നില്ലെന്നാണ് പരാതി