തൻ്റെ ഒരു മാസത്തെ ചിലവ് ഏതാണ്ട് എത്ര വരും എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഷൂട്ടിങ്ങില്ലാത്ത ഒരു മാസമാണെങ്കിൽ എഡിറ്റിംഗ്, ഗ്രാഫിക്സ്, മിക്സിംഗ്, ഓഡിയോ ജോലികൾ, സ്ക്രിപ്റ്റ് എഴുത്ത് ഒക്കെ വീട്ടിൽ വെച്ച് തന്നെ ചെയ്താൽ, കാര്യമായി പുറത്ത് പോകുന്നില്ല എങ്കിൽ ഒരു മാസത്തെ ആവറേജ് ചിലവ് 9,400 രൂപ വരുമെന്ന് അദ്ദേഹം കുറിച്ചു.
1) ഒരു ദിവസം 65 ഗ്രാം ശരാശരി വെച്ച് ഒരു മാസത്തെക്കു ഉള്ള മഞ്ഞ ബസ്മതി അരി.. .. 2kg* RS 120... Rs..240 +
2) ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ബീൻസ്, തക്കാളി, ചെറിയ ഉള്ളി, ഉള്ളി, വെളുത്തുള്ളി ഇഞ്ചി etc.. avg.. Rs..450 +
3) കറണ്ട് ബില്‍ ശരാശരി 700 രൂപ (2 മാസത്തേക്ക്) ഒരു മാസം 350 +
4) ഗ്രാമ്പ്, പട്ട, ഏലക്കായി, തൈര് , ചപ്പും പൊതിയും etc.. ശരാശരി 500 +
5) Steel Cut ഓട്സ്.. 1.5 kg * 240 /kg.. Rs..360 +
6) 1കിലോ അണ്ടി പരിപ്പ്...(വറുക്കാത്തത്). 1000 Rs+
7) മൊബൈല്‍ റീചാര്‍ജ്.. ഒരു വർഷത്തേക്ക് 3000 അടക്കും.. ആവറേജ് മാസ ചിലവ്.. Rs 250 +
8 ) 1 കിലോ ബദാം...1,400 +
9) ഉണക്ക കറുത്ത മുന്തിരി..ആവറേജ്.. 250 +
11) വാൾനട്ട്.. avg.. Rs.. 500
12) ആപ്പിൾ, മാങ്ങ, നേന്ത്ര പഴം, ഓറഞ്ച്, മുന്തിരി etc ave..Rs 1500 +
13) തേൻ...ആവറേജ് .. Rs 500 +
14) പാൽ ആവറേജ്.. Rs 450 +
15) കാരക്ക അച്ചാർ.. Rs 85 +
16) ചെറു പയർ, മമ്പയർ, കടല, ഉലുവ ...avg Rs 500 +
17) സ്റ്റേഷനറി Rs 100 +
18) ബസ്, ട്രെയ്ന്‍ യാത്രാ, ഓട്ടോ ചിലവ്.. ആവറേജ് Rs 300 +
19) പശു നെയ്യ്.. ആവറേജ് Rs 250 +
20) മറ്റു കാണാ ചിലവ് Rs 100 +
ആകെ മൊത്തം ടോട്ടൽ. എനിക്ക് ഒരാൾക്ക് മാത്രം. ഒരു മാസം ചിലവ്.. ഏകദേശം 9,400 രൂപയാണ് വരുന്നത്. കൂട്ടുകാരുടെ ഇതുപോലുള്ള ഒരു മാസത്തെ ചിലവ് ഒരു രസത്തിന് കൂട്ടി നോക്കിയിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.