ഓണാവധിക്കാലം ആഘോഷക്കാലമാണ്. കണ്ണൂര്‍ ഊര്‍പ്പള്ളിയില്‍ കുട്ടികളെല്ലാവരും മഴയുല്‍സവത്തിലാണ്. പാടത്തെ ചെളിയിലൂടെ സൈക്ലിങ് നടത്തിയാണ് കുട്ടികളുടെ മഴയുല്‍സവാഘോഷം. പാടത്ത് പരക്കംപാച്ചിലാണ്. ഓടി മല്‍സരിയ്ക്കുകയാണ്. ഒപ്പം സൈക്കിളുമായി കുറേ കൂട്ടുകാരെത്തി. ചെളിയിലൂടെ സൈക്കിളോടിയ്ക്കാന്‍.. ചേട്ടന്മാര്‍ വിസില്‍ മുഴക്കും. അവര്‍ സൈക്കിളോടിച്ച് മല്‍സരിയ്ക്കും
ജയവും പരാജയവുമൊന്നുമല്ല. ഉല്ലാസമാണ് പ്രധാനം. മഴയും പാടവും ചെളിയും ചേറും അവര്‍ക്കും അന്യമാകാതിരിക്കാനുള്ള ശ്രമങ്ങളാണെല്ലാം. ഊര്‍പ്പള്ളിയിലെ മഴയുല്‍സവം വേറെ വൈബ് തന്നെ. സന്തോഷത്തില്‍ തുള്ളിച്ചാടുന്നു കുട്ടികള്‍.