രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാതെ മുകേഷ് എം.എൽ.എ. കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ പ്രതികരിക്കുന്നില്ലെന്ന് മുകേഷ് പറഞ്ഞു. മറുപടി പാർട്ടി പറഞ്ഞിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.
രാഹുൽ രാജിവെക്കണമോ എന്ന ചോദ്യത്തോട് മുകേഷ് പ്രതികരിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ആരോപണങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസ് പ്രതിരോധം തീർത്തത് മുകേഷിനെതിരായ ആരോപണങ്ങളും പരാതികളും ചൂണ്ടിക്കാണിച്ചാണ്. പരാതികളും എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടും മുകേഷ് രാജിവെച്ചിരുന്നില്ല.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. രാഹുലിനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചെന്ന് ഡി.ജി.പി മനോരമ ന്യൂസിനോട് പറഞ്ഞു.