ഇപ്പോ ഏത് മൂഡ് , ഓണം മൂഡാണ് അല്ലെ. ഈ ഓണം മൂഡങ്ങ് ഓണായപ്പോള്‍ മോണാലിസയെ വരെ സെറ്റ് സാരി ഉടുപ്പിച്ചുകളഞ്ഞു മലയാളികള്‍. അത് എന്താണെന്ന് നോക്കാം.
ഓണമിങ്ങെത്തിക്കഴിഞ്ഞു. മലയാളികളെല്ലാം ഓണത്തിന്റെ ഒരു വൈബിലാണ്. ഓണാഘോഷങ്ങള്‍ക്കായി കേരള സാരിയും മാലയും ഒക്കെ സെറ്റാക്കി മലയാളി മങ്കമാരാകാനുള്ള തിരക്കിലാണ് മിക്ക സ്ത്രീകളും. പക്ഷെ ഇപ്പോള്‍ വൈറലായിരിക്കുന്നത് കേരള ടൂറിസം വകുപ്പിന്റെ എഐ ഓണപ്പരസ്യമാണ്. സംഭവം വൈറലാകാന്‍ കാരണമുണ്ട് അതിലെ മോഡല്‍. വേറെ ആരുമല്ല . വിഖ്യാത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രം മോണാലിസ. മോണലിസയെ കസവ് സാരി ഉടുപ്പിച്ച് തലയില്‍ മുല്ലപ്പൂവും ചൂടിച്ച് ചുവന്ന പൊട്ടും തൊട്ടുള്ള ചിത്രമാണ് ടൂറിസം വകുപ്പിന്റെ പരസ്യത്തിലുള്ളത്. കേരള ടൂറിസം , ടൈംലെസ് , ഗ്രേസ് ഫുള്‍ ഐകോണിക് എന്ന ക്യാപ്ഷനോടെയുള്ള ചിത്രം ഇതിനോടകം സൈബറിടങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. ഓണം പ്രമാണിച്ച് വിദേശികളുടെ വരവിനെ ആകര്‍ഷിക്കുക എന്നതാണ് മൊണാലിസയെ മോഡലാക്കിയുള്ള ഈ വെറൈറ്റി പരസ്യത്തിന് പിന്നിലെ രഹസ്യം. എന്തായാലും ഈ എഐ പരസ്യചിത്രത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. വിദേശികളുടേതടക്കം നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരുമലയാളി പെണ്‍ കുട്ടിയെ മോഡലായി പരിഗണിക്കണമെന്ന് പറയുന്നവരുമുണ്ട്.