ആയിരങ്ങളെ ആകർഷിച്ച് മഴവിൽ മനോരമയുടെ അത്തം പത്ത് രുചി യാത്ര പ്രയാണം തുടരുന്നു. രുചി വൈവിധ്യങ്ങളുടെ വേറിട്ട അനുഭവം സ്വന്തമാക്കുന്നതിനൊപ്പം ആട്ടവും പാട്ടും ആഘോഷവുമെല്ലാം രുചി യാത്രയിലുണ്ട്. ഓണക്കാലത്തിന്‍റെ ആഹ്ളാദ നിമിഷങ്ങൾക്കൊപ്പം വിനോദവും രുചിയും ചിരിയുമെല്ലാം ഈ രസക്കൂട്ടിലുണ്ട്.
വർഷങ്ങളായി മഴവിൽ മനോരമ ഒരുക്കുന്നതാണ് രുചിയും വിനോദവും ഇടകലർത്തിയുള്ള അത്തം പത്ത് രുചി. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആയിരക്കണക്കിനാളുകളെ ആകർഷിച്ചാണ് രുചി യാത്ര. വിവിധ മേഖലകളിലെ പ്രമുഖരാണ് ഓരോസ്ഥലത്തും പങ്കാളികളാകുന്നത്. കുട്ടനാട്ടിലെ ചക്കുളത്ത്കാവ് ക്ഷേത്രപരിസരത്ത് അത്തം പത്ത് രുചി എത്തിയപ്പോൾ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്, അവതാരകരായ മീനാക്ഷിയും ഡെയ്നും ഒപ്പം ചേർന്നു. ഈസ്റ്റേണും മൈജിയും സ്പോൺസർമാരാകുന്ന ഇത്തവണത്തെ അത്തം പത്ത് രുചിയുടെ അവതാരകർ രാജ് കലേഷും ട്വിങ്കിൾ ശീതളുമാണ്.
പാചകത്തോടൊപ്പം കലാപ്രകടനങ്ങൾ, സെലിബ്രിറ്റികളുടെ സാന്നിധ്യം, നറുക്കെടുപ്പും സമ്മാനങ്ങളും, വിഭവങ്ങൾ രുചിക്കാനുള്ള അവസരം തുടങ്ങിയവ എല്ലാം അത്തം പത്ത് രുചിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 27 ന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലാണ് സമാപനം. സിത്താര കൃഷ്ണകുമാറും ഷെഫ് പിള്ളയുമാണ് മുഖ്യാതിഥികൾ.