സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനംചെയ്ത് മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അലിൻ ജോസ് പെരേര, അഭിലാഷ് അട്ടായം, ബ്രൈറ്റ്, ഹ്രസ്വചിത്ര സംവിധായകൻ വിനീത് എന്നിവരുടെപേരില്‍ പൊലീസ് കേസ്് എടുത്തിരുന്നു. ഇപ്പോഴിതാ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിഷയവുമായി ബന്ധപ്പെടുത്തി വിഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് ആറാട്ട് അണ്ണന്‍. താന്‍ നിരപരാധിയായിരുന്നെന്നും പലപ്പോഴും സെക്സ് ചാറ്റ് നടത്തുന്നത് പെണ്ണാണെന്നും എന്നിട്ട് അവര്‍ കേസ് കൊടുത്ത് കുടുക്കുകയാണെന്നും ആറാട്ട് അണ്ണന്‍ പറയുന്നു.
നിയമങ്ങള്‍ പലപ്പോഴും പെണ്ണിന് അനുകൂലമാണെന്നും വേടന്‍റെ കാര്യത്തിലും സംഭവിച്ചത് അതാണെന്നും ആറാട്ട് അണ്ണന്‍ പറയുന്നു. അതേ സമയം ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ തുടര്‍ച്ചയായതോടെ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി.
നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജിവേണമെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ്. സ്ത്രീവിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്ന് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തിനപ്പുറമുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ വീണ്ടും രാഹുലിനെ സംരക്ഷിക്കാനിറങ്ങി.