pp-divya-rahul-honey

കോണ്‍ഗ്രസ് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന്‍റെ പേരില്‍ കോൺഗ്രസ്‌ സൈബർ ഗുണ്ടകൾ ഹണി ഭാസ്കരനെതിരെ സൈബര്‍ അറ്റാക്ക് നടത്തുകയാണെന്ന് സിപിഎം നേതാവ് പിപി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.  രാഹുൽ മാങ്കൂട്ടത്തില്‍ എന്ന കാമഭ്രാന്തന്റെ ചാറ്റിങ് സൂക്കേട് സമൂഹമാധ്യത്തിൽ വെളിപ്പെടുത്തിയതിനു കോൺഗ്രസ്‌ സൈബർ ഗുണ്ടകൾ തലങ്ങും വിലങ്ങും ഹണി ഭാസ്കരനെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പിപി ദിവ്യ കുറിച്ചു. എന്റെ പൊന്നു മക്കളെ പെണ്ണ് കണ്ണൂരുകാരിയാണ്...സമയം കളയാൻ നിൽക്കണ്ട....അണ്ണനോട് ശ്രീലങ്കയിലേക് ഒന്ന് പോയ്‌ വരാൻ പറ... – അവര്‍ ട്രോളുന്നു. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചിച്ചെന്ന് കാണിച്ച് മറ്റൊരു യുവതി കൂടി രഹസ്യ ചാറ്റുകൾ പുറത്ത് വിട്ടു. രാഹുലിന്‍റെ ടെലഗ്രാം സീക്രട്ട് ചാറ്റിന്‍റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാഹുലുമായി ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പറയുന്ന യുവതിയോട് പ്രണയിക്കേണ്ടെന്നും അത് വിവാഹത്തിലേക്ക് നയിക്കുമെന്നും അതിനല്ലാതെ ഒരു ബന്ധം ആയിക്കൂടേ എന്നും രാഹുല്‍ ചോദിക്കുന്നത് കാണാം.

'നമുക്ക് ഇത് നിര്‍ത്താം, എനിക്ക് തോന്നുന്നു ഞാന്‍ നിങ്ങളെ പ്രണയിക്കുന്നു എന്ന്, എനിക്കറിയാം നിങ്ങള്‍ക്ക് മറ്റ് പെണ്‍കുട്ടിളെ കിട്ടുമെന്ന് അതായിരിക്കും നല്ലത്' എന്നാണ് യുവതി രാഹുലിനോട് പറയുന്നത്. ഇതിന് മറുപടിയായി രാഹുല്‍ 'പ്രണയം വേണ്ട, അത് വിവാഹത്തിലേക്ക് നയിക്കും. അല്ലാതെ ബന്ധം ആയിക്കൂടേ' എന്ന് ചോദിക്കുന്നത്. 

'എനിക്ക് ആരുടെയും കളിപ്പാവ ആകാന്‍ താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് ആരോടും ഒന്നിനോടും ഒരും ആത്മാര്‍ത്ഥയുമില്ലെന്ന് വെച്ച് എല്ലാവരും അങ്ങനെ ആകണമെന്നില്ല. പ്രണയം ഇല്ലാതെ സെക്സ് മാത്രമായി കിട്ടാന്‍ രാഹുലിന് വലിയ പ്രയാസമൊന്നും ഇല്ലല്ലോ. അത് ട്രൈ ചെയ്തോ ഞാന്‍ ഇത് ഇവിടെ നിര്‍ത്തുന്നു. എത്ര നിങ്ങളെ വേണ്ടെന്ന് വെക്കാന്‍ നോക്കിയിട്ടും എവിടെയോ ആ പ്രണയം കാരണം എനിക്ക് അതിന് കഴയുന്നില്ല. അതുകൊണ്ട് ഇത് നിര്‍ത്തുന്നതാണ് നല്ലത്' എന്നാണ് യുവതി രാഹുലിന് നല്‍കുന്ന മറുപടി.

ENGLISH SUMMARY:

Rahul Mamkootathil is at the center of a controversy following allegations and a subsequent cyber attack. The situation involves social media revelations and reactions from political figures, highlighting tensions within Kerala's political landscape.