വൈകല്യങ്ങളോട് പടവെട്ടി വിജയം കൈവരിച്ച ഒരു മിടുക്കന്‍റെ കഥയാണ് ഇത്. ഷിട്ടോ സ്കൂൾ നാഷനൽ ലെവൽ ഓപ്പൺ കരാട്ടെ ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാണ് സെറിബ്രൽ പാൾസി ബാധിതനായ റയാൻ ആന്‍റണി സിൽവാരി വിജയഗാഥ കുറിച്ചത്. വിധിയോട് പൊരുതുന്ന ഒട്ടേറെപ്പേർക്ക് പ്രചോദനമാകുകയാണ് എറണാകുളം വടുതല സ്വദേശിയായ റയാൻ എന്ന അഞ്ചാം ക്ലാസ്സുകാരൻ. 

ആഴ്ചയിൽ രണ്ടു ദിവസം പരിശീലനം. വീട്ടിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള അക്കാദമിയിലേക്ക് എത്ര

ബുദ്ധിമുട്ടിയാലും മുടങ്ങാതെ പരിശീലനത്തിന് അമ്മക്കൊപ്പം റയാൻ എത്തും. സ്കൂളിൽ മറ്റ് കുട്ടികൾ ചെയ്യുന്നത് കണ്ടാണ് കരാട്ടെ പഠിക്കണമെന്ന മോഹം കുഞ്ഞു റയാന്റെ ഉള്ളിൽ മുളപ്പൊട്ടിയത്.

കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടണമെന്നതാണ് സ്വപ്നം. അതിനായുള്ള തയ്യാറെടുപ്പുകളിലാണ് റയാനിപ്പോൾ. കരാട്ടെയ്ക്ക് പുറമെ നീന്തലിലും റയാൻ കഴിവ് തെളിയിച്ചിച്ചുണ്ട്. 

ENGLISH SUMMARY:

Rayan Antony Silvari is an inspiration, showcasing resilience and triumph over cerebral palsy. He won a gold medal at the National Level Open Karate Championship, proving that determination can overcome obstacles.