കാഴ്ചയില്ലാത്ത ലോകത്ത് ക്യാമറയുടെ അകകണ്ണിലൂടെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജിജേഷ്. മാറുന്ന കാലത്തെ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് സ്വന്തമായി ഡോക്യുമെന്‍ററികളും ജിജേഷ് നിര്‍മിക്കുന്നു. കാഴ്ചപരിമിതിയുള്ളവര്‍ക്ക് ആസ്വദിക്കാന്‍ യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.
ക്യാമറ, ഗിംബല്‍, ഡ്രോണ്‍ എന്നിവയോടാണ് താത്പര്യം. അവയുടെ ഉപയോഗം അറിഞ്ഞ് മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാറുമുണ്ട് ജിജേഷ് വിഷ്വല്‍സ് എന്ന പേരില്‍ സ്വന്തമായി യുട്യൂബ് ചാനല്‍. കാഴ്ച പരിമിതിയുള്ളവര്‍ക്ക് സാങ്കതിക പഠനത്തില്‍ രാജ്യത്ത് അവസരങ്ങള്‍ കുറവാണെന്ന് ജിജേഷ്. ചിത്രങ്ങള്‍ പകര്‍ത്തിയും , ഒരുപാട് യാത്രകള്‍ ചെയ്തും ജിജേഷ് മുന്നോട്ട് പോവുകയാണ്. ലോകത്തിന് മാതൃകയായി..