2018ലെ പ്രളയത്തില്‍ അനാഥനായ നായയാണ് ഇന്ന് പത്തനംതിട്ടയിലെ ഒരു പെട്രോള്‍ പമ്പിന്‍റെ കാവല്‍ക്കാരന്‍. കോവിഡ് കാലത്ത് നായക്ക് കോവിഡ് എന്ന് പേരിട്ടു. കഴിഞ്ഞ ഏഴ് വര്‍ഷമായി പമ്പിന് രാപ്പകല്‍ കാവലാണ് കോവിഡ്.
പത്തനംതിട്ടയില്‍ അലഞ്ഞു തിരിഞ്ഞ ഒരാളുടെ നായ ആയിരുന്നു ആദ്യം.അദ്ദേഹത്തെ ഒരു അനാഥാശ്രമം ഏറ്റെടുത്തതോടെ നായ അനാഥനായി.അങ്ങനെ ഒരു വര്‍ക് ഷോപ്പിന്‍രെ കാവല്‍ക്കാരനായി. 2018 പ്രളയത്തില്‍ വര്‍ക് ഷോപ്പ് മുങ്ങിപ്പോയി.അങ്ങനെയാണ് നായ സമീപത്തെ കുറുങ്ങാട്ടില്‍ പെട്രോള്‍ പമ്പിലെത്തിയത്.പമ്പുടമയും ജീവനക്കാരും ഭക്ഷണം കൊടുത്തു.അങ്ങനെ പമ്പിന്‍റെ കാവല്‍ചുമതല നായ ഏറ്റെടുത്തു.നാട് വിജനമായ കോവിഡ് കാലത്ത് അവര്‍ നായക്ക് കോവിഡ് എന്ന് പേരിട്ടു.കൊണ്ടുവരുന്ന ഭക്ഷണത്തിന്‍റെ ഒരു പങ്ക് കോവിഡിനുള്ളതാണ്.ജീവനക്കാര്‍ക്ക് എത്രപറഞ്ഞാലും കോവിഡിന്‍റെ വിശേഷങ്ങള്‍ തീരില്ല
അടുത്തിടെ ചെവിക്ക് അസുഖം വന്നപ്പോള്‍ ജീവനക്കാരാണ് പിരിവിട്ട് ചികില്‍സിച്ചത്. ടാങ്കര്‍ ലോറി വരുമ്പോള്‍ വഴി കാട്ടുന്നത് കോവിഡെന്ന് ഡ്രൈവര്‍ സുമേഷ്. പ്രളയം അനാഥനാക്കിയ കോവിഡിന് ഇന്ന് പ്രിയപ്പെട്ടവരായി ഇരുപതിലധികം പേരുണ്ട്.പമ്പിലെത്തുന്നവര്‍ക്കും കോവിഡ് പരിചിതനാണ്.പക്ഷേ പമ്പുമായി ബന്ധപ്പെട്ടവരോട് അല്ലാതെ അധികം അടുക്കില്ല.തെരുവു നായയോട് ഒരുകൂട്ടം മനുഷ്യ കാട്ടിയ സ്നേഹം എങ്ങനെ അന്യോന്യം കരുതലായി എന്നാണ് കോവിഡിന്‍റെ പമ്പ് ജീവിതം കാട്ടുന്നത്.