Untitled design - 1

ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 

കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) എറണാകുളം  മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

35 കുടുംബങ്ങൾ താമാസിക്കുന്ന ഫ്ലാറ്റിൽ 2  വർഷമായി ഡോ. മീനാക്ഷി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിലെ അയൽവാസികളോടും, രോഗികളോടും നന്നായി ഇടപെടുന്ന ഡോക്ടറാണ് മീനാക്ഷിയെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.  

സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ സർജിക്കൽ മേധാവിയായാണ് ഡോ. മീനാക്ഷി പ്രവര്‍ത്തിച്ചിരുന്നത്. പലവട്ടം ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ നടത്തിയ തെരച്ചിലിലാണ് ഫ്ലാറ്റിലെ മുറി അടച്ചിട്ട നിലയില്‍ കണ്ടത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡോ. മീനാക്ഷി വിജയകുമാര്‍ 2019ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു. അനസ്തീസിയയുടെ മരുന്ന് അമിതമായ അളവിൽ കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.   പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ശനിയാഴ്ച എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. 

ENGLISH SUMMARY:

Aluva doctor death investigation reveals the tragic discovery of Dr. Meenakshi Vijayakumar in her flat. Police are investigating a possible suicide due to a drug overdose.