പൈനാപ്പിളിൽ എത്ര വെറൈറ്റി ഉണ്ടെന്നറിയാൻ തൃശൂർ കുറ്റൂർ സ്വദേശി ഫ്രാങ്കോയുടെ വീടിന്‍റെ ടെറസിൽ കയറിയാൽ മതി. 80 ഇനം പൈനാപ്പിളുകളാണ് ഈ വീട്ടിൽ വളരുന്നത്.
എന്തിനും ഏതിനും വെറൈറ്റികൾ തേടുന്ന ലോകമാണിത്. അങ്ങനെ വെറൈറ്റിയുടെ ലോകത്ത് 80 ഇനം വെറൈറ്റി കൈതച്ചക്കകളുമായി ഒരു തൃശ്ശൂർക്കാരൻ. ദുബായിൽ 20 വർഷം ജോലി ചെയ്ത ഫ്രാങ്കോ ജോസഫിന് നാട്ടിലെത്തിയപ്പോൾ ഒരാഗ്രഹം. സ്വന്തമായി പഴങ്ങൾ കൃഷി ചെയ്യണം. അങ്ങനെയാണ് ടെറസിൽ പൈനാപ്പിൾ കൃഷിക് തുടക്കമിട്ടത്. ഇപ്പോൾ 80 ഇനം പൈനാപ്പിളുകളാണ് വീട്ടിലുള്ളത്. വ്യത്യസ്ത രുചിയും ആകൃതിയും ഉള്ള വിദേശിയും ഇന്ത്യനും ആയ ഒട്ടേറെ പൈനാപ്പിളുകൾ.
തന്‍റെ കൃഷിയിടത്തിൽ ഇല്ലാത്ത പൈനാപ്പിളുകൾ എവിടെ കണ്ടാലും എത്ര വിലയാണെങ്കിലും അദ്ദേഹം വാങ്ങിച്ചിരിക്കും. പൈനാപ്പിൾ തൈകൾ വിറ്റ് വരുമാനം നേടുന്ന ഫ്രാങ്കോ തൻറെ ടെറസിൽ നിന്ന് ലഭിക്കുന്ന കൈതച്ചക്കകൾ വിൽക്കാറില്ല. ചാർട്ടേഡ് അക്കൗണ്ടൻറ് ആയ ഫ്രാങ്കോയുടെ 60 സെൻറ് സ്ഥലത്ത് നിരവധി പഴങ്ങളാണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. അതിൽ വെറൈറ്റിയായി ടെറസിൽ നിൽക്കുന്നവയാണ് പൈനാപ്പിൾ തൈകൾ