ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ ഭാര്യയുമായി പിണങ്ങി ഭർത്താവ് തോട്ടിൽ ചാടി. വെള്ളമില്ലാത്ത സ്ഥലത്ത് ചാടിയ യുവാവിന്റെ കൈയും കാലും ഒടിഞ്ഞു. കോട്ടയം പാലായിലാണ് സംഭവം.
പുഴക്കര പാലത്തിൽ നിന്ന് ളാലം തോട്ടിലേക്ക് ചാടിയ ഉള്ളനാട് സ്വദേശി അനുരാജിനാണ് പരുക്കേറ്റത്. പാലാ ടൗണിൽ എത്തിയ അനുരാജും ഭാര്യയും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതേ തുടർന്നുണ്ടായ ദേഷ്യത്തിലാണ് അനുരാജ് തോട്ടിൽ ചാടിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇയാളെ കരയ്ക്ക് എത്തിച്ചത്. വീഴ്ചയിൽ അനുരാജിന്റെ കൈയ്ക്കും കാലിനുമാണ് ഒടിവ് ഉണ്ടായത്. പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.