‘ദിൽ സേ’ മുതൽ ‘ബാഹുബലി’ വരെ നിരവധി സിനിമകളിൽ അഭിനയിച്ച കൊമ്പനുണ്ട് തൃശൂരിൽ.വെള്ളിത്തിരയിലെ മിന്നും താരം ചിറക്കൽ കാളിദാസൻ. ആ കഥ ഇന്നത്തെ ഗജദിനത്തിൽ കൊമ്പൻ തന്നെ പറയും.
ഞാനാണ് ചിറക്കൽ കാളിദാസൻ. ഞാൻ എന്നെ പൊക്കിപറയുന്നതിൽ എന്താ കുഴപ്പം. അത്രയേറെ പറയാനുണ്ട്. നിങ്ങൾ കണ്ട കുറേ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മനുഷ്യരെ മാത്രം ഹീറോകളായി കണ്ടാൽ പോരാ. ഞങ്ങളെപ്പോയുള്ള ആനകളും ശരിക്ക് കഷ്ടപ്പെടുന്നുണ്ട്. .
ബാഹുബലിയില്‍ പ്രഭാസിനെ കണ്ടിട്ടില്ലേ ? എന്‍റെ മസ്തകത്തിൽ കയറിയാണ് ഹീറോ ആയത്. ശരിക്കും അതിൽ കഷ്ടപ്പെട്ടത് ഞാൻ തന്നെയാ. തള്ളിയിട്ടിരുന്നെങ്കിൽ പ്രഭാസൊക്കെ എന്തായേനെ.
10 അടി നാലിഞ്ച് ഉയരമുണ്ട് എനിക്ക്. എൻറെ നീളമുള്ള തുമ്പിക്കൈ കണ്ടോ. ഞാൻ എവിടെയുണ്ടോ അവിടെ എപ്പോഴും ഒരു കൂട്ടം ആളുകൾ ഉണ്ട്. ഞാൻ ഇവിടെ എത്താൻ കാരണം എൻറെ മുതലാളിയാണ്.
ഈ ഗജ ദിനത്തിൽ എനിക്ക് പറയാനുള്ളത് ഇതൊക്കെയാണ്. ഇനിയും നല്ല നാട്ടാനകൾ വരണം. ഈ ഗജസമ്പത്ത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണല്ലോ അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരും മറ്റും ഇടപെട്ട് ആനകളെ നന്നായി നോക്കണം. . എല്ലാ ആനകൾക്കും എൻറെ വക ഗജദിനാശംസകൾ.