ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന ഇയാളെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. ഇയാൾ മലയാളിയാണെന്നാണ് വിവരം.
ബന്ദിപൂർ വനമേഖലയിലൂടെ പോകുമ്പോൾ നിരവധി അപായസൂചന ബോർഡുകൾ കാണാറുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമെന്നതിനാൽ സഞ്ചാരികൾ വാഹനം നിർത്തിയിടരുതെന്നും വാഹനത്തിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.