ലോക ടെലിവിഷൻ ചരിത്രത്തിലെ ആദ്യ റോഡ് റിയാലിറ്റി ഷോയായ മനോരമ ന്യൂസ് കുഴിവഴിജാഥ 2.0 യ്ക്ക് ആവേശത്തുടക്കം. കുഴിമയമായ തിരുവനന്തപുരം കരുമം - പുഞ്ചക്കരി റോഡിൽ കുഴികൾ എണ്ണി തുടങ്ങിയ ജാഥയിൽ നാട്ടുകാർ ഒന്നടങ്കം എത്തി. കഴക്കൂട്ടം കുഴിവിള റോഡിൽ ജാഥയെ തടഞ്ഞുനിർത്തിയ ജനം പ്രശ്നങ്ങൾ അവതരിപ്പിച്ചു. കുഴിവഴിജാഥ ഇന്ന് കൊല്ലം ജില്ലയിൽ സമാപിക്കും.
ചിരട്ടയിൽ വെള്ളം നിറയ്ക്കൽ മൽസരത്തിൽ വിജയിയായ ഗോപാലകൃഷ്ണന് ജാഥാ ക്യാപ്റ്റന്മാർ തൈലം സമ്മാനിച്ചു. സമ്മാനമായി വാഴയും നൽകി. ഇതേ റോഡിൽ വീണ് കൈ ഒടിഞ്ഞ സതീശാണ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തത്. കൊല്ലത്തെക്കുള്ള യാത്രയിൽ ജാഥ വാഹനത്തെ കഴക്കുട്ടത്ത് നാട്ടുകാർ തടഞ്ഞു. ഒൻപത് വർഷമായി തകർന്നു കിടക്കുന്ന ആരുശുംമൂട് കുഴിവെള്ള റോഡിന്റെ ശോചനീയാവസ്ഥയും നേരിട്ട് ബോധ്യപ്പെടുത്തി.