gopinath-muthukad

TOPICS COVERED

ഗോപിനാഥ് മുതുകാടിന്‍റെ മാന്ത്രിക ജീവിതം അടയാളപ്പെടുത്തിയ  "ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍" പുതിയ കാഴ്ച അനുഭവമായി. കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നടന്ന പരിപാടിയില്‍ നാല് പതിറ്റാണ്ടിലെ  മാജിക്കും തന്‍റെ ജീവിതവും മുതുകാട് വരച്ചിട്ടു. അച്‍ഛന്‍റെ ഓര്‍മകളില്‍ ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന് അമ്മ തിരി കൊളുത്തി. പ്രൊവിഡന്‍സ് കോളജിലെ പ്രൗഡ ഗംഭീര സദസിനെ  സാക്ഷിയാക്കി  മാന്ത്രിക ലോകത്തേക്ക് വീണ്ടും ഗോപിനാഥ് മുതുകാടിന്‍റെ മടക്കം 

പിന്നെയുള്ള ഒന്നര മണിക്കൂറില്‍ കണ്ടത് കുഞ്ഞുണ്ണി നായരുടെയും ദേവകി അമ്മയുടെയും  ഇളയമകനെ മാത്രമായിരുന്നില്ല നാല് പതിറ്റാണ്ടായി നമ്മളെ വിസ്മയിക്കുന്ന മുതുകാട് മാന്ത്രികതയുടെ സര്‍വരൂപങ്ങളുമായിരുന്നു. കണ്ണിമ ചിമ്മുന്ന വേഗത്തില്‍ വിഭജനവും,നിഴലും, സ്നേഹവും മെന്‍ഡലിസവുമൊക്ക സ്റ്റേജില്‍  മിന്നി തെളി‍ഞ്ഞു 

മാന്ത്രിക കുപ്പായം ഉപേക്ഷിച്ചതും ഭിന്നശേഷി കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശിയതിന്‍റെ കഥകള്‍ മുതുകാട് സദസിനോട് പറഞ്ഞപ്പോള്‍ അത്  ഹ്യദയങ്ങള്‍ തൊട്ടു. പ്രൊഫഷണല്‍ മാജിക്കിന്‍റെ ലോകത്തേക്ക് ഇനി ഗോപിനാഥ് മുതുകാട് മ‍ടങ്ങില്ല, ആദ്യത്തെയും അവസാനത്തെയും വേദി കോഴിക്കോടാക്കി ഒരു മാന്ത്രിക സപര്യയ്ക്ക് അങ്ങനെ തിരശ്ശീല വീണു