കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സാണ് വീട് നിർമ്മിച്ച് നൽകുന്നത്. 'മിഥുന്‍റെ വീട് എന്‍റെയും' എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻക്കുട്ടി നിർവഹിച്ചു.
നാടിന്റെ നോവായി മാറിയ മിഥുനിനു നേരത്തെ വീഡുണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് പുതിയ വീട് ഒരുങ്ങുന്നത്. മിഥുന്റെ കുടുംബത്തെ മറ്റൊരു വാടക വീട്ടിലേക്ക് മാറ്റിയാണ് വീട് നിർമ്മാണം നടക്കുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ വിഭാഗത്തിൽ നിന്ന് വീട് നിർമ്മിക്കുന്നത് മൂന്നര മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും എന്നാണ് വാഗ്ദാനം
മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ മാസം 17-ാം തീയതിയായിരുന്നു നാടിനെ നടുക്കി മിഥുൻ യാത്രയായത്. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ കൂട്ടുകാരൻ്റെ ചെരിപ്പ് എടുത്ത് കൊടുക്കാൻ കയറിയ മിഥുനിന് മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.