സുമതി വളവ് എന്ന ചിത്രം പുറത്തിറങ്ങിയതോടെ തിരുവനന്തപുരം പാലോട് പാങ്ങോട് പഞ്ചായത്തിലെ സുമതി വളവ് കൂടുതല്‍ പ്രസിദ്ധമായി. സിനിമയിലെ കഥയുമായി ബന്ധമൊന്നുമില്ലെങ്കിലും പാങ്ങോട്–കല്ലറ റോഡിലെ സുമതി വളവിന് പിന്നിലൊരു യക്ഷിക്കഥയുണ്ട്. കേള്‍ക്കാം.. ..കാണാം.
സിനിമയില്‍ പേരില്‍ മാത്രമെ സുമതി വളവ് ഉള്ളൂ. പക്ഷേ പ്രസിദ്ധികൂടിയതോടെ .ഈ വളവില്‍ ധൈര്യം പരീക്ഷിക്കാന്‍ പന്തയമായി. പാതിരാത്രിയില്‍ റീല്‍സെടുക്കാന്‍ ആളുകള്‍ വന്നുതുടങ്ങി, കൂടുതല്‍ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അടപ്പുപാറ ഊരുകാര്‍ പോലും കേട്ടിട്ടില്ലാത്ത കഥകള്‍
സുമതിയൊക്കെ എന്ത്?.... തെക്കന്‍തിരുവിതാം കൂറിന്‍റെ ചരിത്രത്തോളം പ്രസിദ്ധയായ മറ്റൊരുഭയങ്കര യക്ഷിയുടെ കഥ കേട്ടിട്ടില്ലേ....കള്ളിയങ്കാട്ടുനീലി. പനയില്‍ നിന്നിറങ്ങി വഴിപ്പോക്കരോട് ചുണ്ണാമ്പു ചോദിക്കുന്ന അതിസുന്ദരിയായ യക്ഷി... കള്ളിയങ്കാട്ട് നീലിയെ സി.വി. രാമന്‍പിള്ള നോവലിലെടുത്തു. പിന്നെ എം.കൃഷ്ണന്‍നായര്‍ സിനിമയിലും ഏഴാച്ചേരി രാമചന്ദ്രന്‍ കവിതയിലും. നീലിയുടെ അതേപാതയിലാണ് പുതുതലമുറയിലെ സുമതി. ഇനിയും ഒരാള്‍ കൂടി ബാക്കിയുണ്ട്. ബാലെയില്‍ മാത്രം ഒതുങ്ങിയ കൊടുമലകൊങ്കി..അന്വേഷിക്കൂ കണ്ടെത്തൂ....