അവാർഡുകൾക്ക് വേണ്ടി ഓടുന്ന താരങ്ങൾക്കിടയിൽ, ഉർവശി എന്ന മഹാനടി ഉയർത്തിപ്പിടിച്ച നിലപാട് തലയുയർത്തി നിൽക്കുകയാണെന്ന് ബിനീഷ് കോടിയേരി, "അവാർഡിന് കൊള്ളില്ലെന്ന് പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിലാണെന്ന് പറയണം" എന്ന് ചോദിക്കാൻ അവർ കാണിച്ച ധൈര്യം, കാലങ്ങളായി സിനിമാലോകത്ത് നിലനിന്നിരുന്ന ചില അലിഖിത നിയമങ്ങളെയാണ് ചോദ്യം ചെയ്യുന്നതെന്ന് ബിനീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇതൊരു അവാർഡിനായുള്ള പോരാട്ടമല്ല, മറിച്ച് കലയോടും, കലാകാരന്മാരോടുമുള്ള നീതിക്കുവേണ്ടിയുള്ള നിലപാടാണ്. "തോന്നിയ അവാർഡ് തരും, നിങ്ങൾ വാങ്ങിക്കോ" എന്ന പതിവ് നയത്തെയാണ് ഈ വാക്കുകളിലൂടെ ഉർവശി തിരുത്തുന്നത്. ഇത് അവർക്ക് വേണ്ടി മാത്രമല്ല, ഇനി വരുന്ന തലമുറയിലെ കലാകാരന്മാർക്ക് വേണ്ടിയാണ്."
കിട്ടിയ അവാർഡും വാങ്ങി പോക്കറ്റിലിട്ട് മിണ്ടാതിരിക്കാൻ ഇത് പെൻഷൻ തുകയല്ല" എന്ന ഉർവശിയുടെ വാക്കുകൾ ഓരോ കലാകാരനും കലാകാരിയും നെഞ്ചിലേറ്റേണ്ടതാണ്. കലയുടെ മൂല്യം ഉയർത്തിപ്പിടിക്കുന്ന ഈ ധീരമായ നിലപാടിന് ഉർവശിക്ക് നൂറായിരം അഭിവാദ്യങ്ങൾ നേരുകയാണെന്ന് കുറിച്ചാണ് ബിനീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.