v-sivankutty-national-award-n

ദേശീയ അവാര്‍ഡില്‍ ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണെന്ന ചോദ്യവുമായി മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്.–  മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

71മത് ദേശീയ ചലചിത്ര പുരസ്കാര പ്രഖ്യാപനത്തെ ചൊല്ലി അടിമുടി വിവാദമാണ്. പുരസ്കാരം നേടിയവരെ അഭിനന്ദിക്കുന്നതിനൊപ്പം അനര്‍ഹരെയാണ് ജൂറി അംഗീകരിച്ചതെന്ന അക്ഷേപവും വ്യാപകമാണ്. കേരള സ്റ്റോറീസ് പോലുള്ള സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയത് പ്രൊപ്പഗാന്‍ഡയാണെന്നതടക്കം വിമര്‍ശനങ്ങളുയരുന്നുണ്ട്. വിവാദമായ മറ്റൊരു പ്രഖ്യാപനമായിരുന്നു ഷാരുഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. നടന് പുരസ്കാരം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും ഒരു സാധാരണ സിനിമാ ആസ്വാദകന്‍ പ്രതീക്ഷിച്ച് കാണില്ല. മാര്‍ക്കറ്റില്‍ വിജയമായിരുന്നെങ്കിലും ഷാരുഖ് ഖാന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല ജവാനിലേത്. മികച്ച പ്രകടനം കാഴ്ചവച്ച പലരേയും തഴഞ്ഞാണ് ഷാരുഖിന് പുരസ്കാരം നല്‍കിയത് എന്നതടക്കം വിമര്‍ശനങ്ങളുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പൃഥ്വിരാജ് നായകനായ ആടുജീവിതം തഴഞ്ഞതിനെതിരെ വന്‍ വിമർശനമാണുയരുന്നത്.  9 സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ആടുജീവിതം വലിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന് പലരും കരുതിയെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിലും സിനിമ ചിത്രത്തിലേ ഇല്ലായിരുന്നുവെന്നാണ് ജൂറിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. 

ENGLISH SUMMARY:

V Sivankutty Criticizes National Awards Jury for Ignoring Aadujeevitham